വിജയ്‍യെ കാണാൻ ആയിരത്തിലേറെ പ്രവർത്തകർ പുലർച്ചെ തന്നെ വേളാങ്കണ്ണി പള്ളിയിൽ എത്തിയിരുന്നു. എന്നാൽ വിജയ് അവസാനനിമിഷം യാത്ര റദ്ദാക്കി. തുടർന്ന് പ്രവർത്തകർ പള്ളിയിൽ കയറി മുദ്രാവാക്യം വിളിച്ചു.

ചെന്നൈ: വേളാങ്കണ്ണി സെന്റ് മേരീസ് ബസിലിക്കയിൽ മുദ്രാവാക്യങ്ങൾ വിളിച്ച് ടിവികെ പ്രവർത്തകർ. നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‍യെ കാണാൻ ആയിരത്തിലേറെ പ്രവർത്തകർ പുലർച്ചെ തന്നെ വേളാങ്കണ്ണി പള്ളിയിൽ എത്തിയിരുന്നു. എന്നാൽ വിജയ് അവസാനനിമിഷം യാത്ര റദ്ദാക്കി. തുടർന്ന് പ്രവർത്തകർ പള്ളിയിൽ കയറി മുദ്രാവാക്യം വിളിച്ചു. അൾത്താരയുടെ മുന്നിൽ നിന്നാണ് ടിവികെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. ഇതേത്തുടര്‍ന്ന് പള്ളിയിലെ ശുശ്രൂഷകൾ തടസ്സപ്പെട്ടു. വിശ്വാസികളെ ശല്യപ്പെടുത്തരുതെന്ന് പള്ളി അധികൃതർ ആവശ്യപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

YouTube video player