Asianet News MalayalamAsianet News Malayalam

ശ്വാസതടസ്സം നടൻ വി​ജ​യ്കാ​ന്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി അ​ദ്ദേ​ഹ​ത്തെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ അ​ല​ട്ടു​ന്നു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് ബാ​ധി​ത​നാ​യ അ​ദ്ദേ​ഹം രോ​ഗ​മു​ക്തിയും നേ​ടി​യി​രു​ന്നു. 

Vijayakanth admitted to hospital in Chennai due to breathlessness
Author
Chennai, First Published May 19, 2021, 11:41 AM IST

ചെ​ന്നൈ: ത​മി​ഴ് ന​ട​നും ഡി​എം​ഡി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്കാ​ന്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് ബുധനാഴ്ച പുലർച്ചെയാണ് ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്.  ബുധനാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. 

ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി അ​ദ്ദേ​ഹ​ത്തെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ അ​ല​ട്ടു​ന്നു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് ബാ​ധി​ത​നാ​യ അ​ദ്ദേ​ഹം രോ​ഗ​മു​ക്തിയും നേ​ടി​യി​രു​ന്നു. എന്നാൽ പതിവ് പരിശോധനകൾക്ക് വേണ്ടിയാണ് ആശുപത്രിയിൽ പ്രവേശിച്ചത് എന്നാണ് ഡി​എം​ഡി​കെ ഇറക്കിയ പത്രകുറിപ്പ് പറയുന്നത്. 

വിജയകാന്തിന്റെ ആരോ​ഗ്യ നില നല്ല നിലയിലാണെന്നും. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകുമെന്നുമാണ് ഡിഎംഡികെ പത്രകുറിപ്പ് പറയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios