ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഭീകരന്‍റെ വെടിയേറ്റ് ഗ്രാമമുഖ്യന്‍ മരിച്ചു. ലാര്‍കിപോര മേഖലയിലെ ഗ്രാമമുഖ്യനായ അജയ് പണ്ഡിറ്റാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ആക്രമണമുണ്ടായത്. കോണ്‍ഗ്രസ് പാര്‍ട്ടി അംഗമാണ് ഇദ്ദേഹം. 

അജയ് പണ്ഡിറ്റിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സാരമായി പരിക്കേറ്റ അദ്ദേഹം അവിടെവച്ച് മരിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

മികച്ച പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു അജയ് പണ്ഡിറ്റെന്ന് കൊലപാതകത്തെ അപലപിച്ച് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല.