ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് രാംനഗര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് രാജീവ് കുമാര്‍ ശുക്ല പറഞ്ഞു. തുടര്‍ന്ന് വാക്സീന്‍ എടുക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദമാക്കിയെങ്കിലും 14 പേര്‍ മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ സന്നദ്ധരായത്. 

ലക്നൗ: കൊവിഡ് വാക്സീന്‍ എടുക്കുന്നതില്‍ നിന്ന് ഒഴിവാകാന്‍ നദിയില്‍ ചാടി ഗ്രാമീണര്‍. വാക്സീന്‍ ഭീതിയില്‍ ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. ആരോഗ്യ വിഭാഗം അധികൃതര്‍ വാക്സീന്‍ നല്‍കാനായി എത്തിയപ്പോള്‍ ഇവര്‍ സരയൂ നദിയിലേക്ക് ചാടുകയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് രാംനഗര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് രാജീവ് കുമാര്‍ ശുക്ല പറഞ്ഞു. തുടര്‍ന്ന് വാക്സീന്‍ എടുക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദമാക്കിയെങ്കിലും 14 പേര്‍ മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ സന്നദ്ധരായത്. അതേസമയം, വാക്സീന്‍ അല്ല എടുക്കുന്നതെന്നും വിഷമാണെന്നും ചിലര്‍ പറഞ്ഞത് കൊണ്ടാണ് നദിയില്‍ ചാടിയതെന്ന് ഗ്രാമീണര്‍ പറഞ്ഞു.