Asianet News MalayalamAsianet News Malayalam

നിയന്ത്രണങ്ങള്‍ക്കിടെ തബ്ലീഗ് നേതാക്കള്‍ക്ക് സ്വീകരണം; ചെന്നൈയില്‍ വീണ്ടും ലോക്ക് ഡൗണ്‍ ലംഘനം

തമിഴ്നാട്ടിൽ രോഗബാധിതർ കൂടുന്ന സാഹചര്യത്തിൽ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും ലോക്ക് ഡൗണ്‍ ലംഘനം ഉണ്ടായിരിക്കുന്നത്. 

violation of lockdown instruction in Chennai
Author
chennai, First Published Apr 19, 2020, 6:01 PM IST

ചെന്നൈ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ചെന്നൈയില്‍ ആള്‍ക്കൂട്ട സ്വീകരണം. ഈറോഡിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി എത്തിയ തബ്ലീഗ് നേതാക്കള്‍ക്കാണ് സ്വീകരണം ഒരുക്കിയത്. തമിഴ്നാട്ടിൽ രോഗബാധിതർ കൂടുന്ന സാഹചര്യത്തിൽ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും ലോക്ക് ഡൗണ്‍ ലംഘനം ഉണ്ടായിരിക്കുന്നത്. 

രോഗബാധിതരുടെ എണ്ണം തമിഴ്നാട്ടിൽ വർധിക്കുകയാണ്. ചെന്നൈയിൽ രണ്ട് പൊലീസുകാർക്കും ഒരു മാധ്യമ പ്രവർത്തകനും പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ സെക്രട്ടറി നടത്തിയ വാർത്താ സമ്മേളനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന റിപ്പോർട്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ മുഖ്യ ദിനപത്രത്തിലെ ലേഖകനാണ് ഇയാള്‍.

വാർത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവർത്തകർക്കായി പ്രത്യേക ടെസ്റ്റിങ്ങ് സെൻ്റർ സജ്ജീകരിച്ചു. ഇവര്‍ പരിശോധനയ്ക്ക് എത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവി‍ഡ് ബാധിതനുമായി സമ്പർക്കം പുലർത്തിയ എട്ട് മാധ്യമ പ്രവർത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

"

Read More: കൊവിഡ് പരിശോധിക്കാതെ വന്നാല്‍ മുസ്ലീങ്ങള്‍ക്ക് ചികിത്സയില്ല'; പരസ്യവുമായി യുപി ആശുപത്രി


 

Follow Us:
Download App:
  • android
  • ios