ഏപ്രില്‍ ഏഴിന് ഒരു കന്നഡ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആദ്യം പുറത്തുവന്ന ചിത്രം അയ്യായിരത്തിലധികം ആളുകളാണ് ഷെയര്‍ ചെയ്തത്. നിങ്ങള്‍ വോട്ട് ചെയ്യുന്നത് കോണ്‍ഗ്രസിനാണെങ്കില്‍ നിങ്ങളുടെ വോട്ട് പാകിസ്താനുള്ളതാണ് എന്ന തലക്കെട്ടോടെയാണ് ചിത്രം വ്യാപകമായി പ്രചരിച്ചത്. 

ദില്ലി: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഓഫീസ് മുറിയില്‍ അദ്ദേഹത്തിനായി കാത്തിരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും. ഒപ്പം നവ്ജ്യോത്സിങ് സിദ്ദുവും ശത്രുഘ്നന്‍ സിന്‍ഹയും. ഇപ്പുറത്ത് മാറിയിരുന്ന് സൈനികമേധാവിയുമായി ചര്‍ച്ച നടത്തുന്ന ഇമ്രാന്‍ ഖാന്‍. മുറിയ്ക്ക് പുറത്ത് പ്രാര്‍ഥനയിലേര്‍പ്പെട്ടിരിക്കുന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായി പ്രചരിപ്പിക്കപ്പെട്ട ചിത്രത്തിന്‍റെ ഉള്ളടക്കമാണിത്. കോണ്‍ഗ്രസിനെതിരെ പ്രചാരത്തിനുപയോഗിച്ച ഈ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍.

ഏപ്രില്‍ ഏഴിന് ഒരു കന്നഡ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആദ്യം പുറത്തുവന്ന ചിത്രം ആയിരക്കണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തത്. നിങ്ങള്‍ വോട്ട് ചെയ്യുന്നത് കോണ്‍ഗ്രസിനാണെങ്കില്‍ നിങ്ങളുടെ വോട്ട് പാകിസ്താനുള്ളതാണ് എന്ന തലക്കെട്ടോടെയാണ് ചിത്രം വ്യാപകമായി പ്രചരിച്ചത്. ചിത്രത്തിലുള്ള പ്രതിപക്ഷ നേതാക്കളെ പാകിസ്താന്‍റെ അടമകളെന്നും തലക്കെട്ടില്‍ വിശേഷിപ്പിച്ചിരുന്നു. 

وزیر اعظم عمران خان سے آرمی چیف جنرل قمر جاوید باجوہ کی ملاقات.
ملاقات میں سکیورٹی سے متعلق اہم معاملات پر تبادلہ خیال. pic.twitter.com/BnXqDGTnCX

Scroll to load tweet…

ഗൂഗിള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിലാണ് ഈ ഫോട്ടോ വ്യാജമാണെന്ന് തെളിഞ്ഞത്. ഏപ്രില്‍ നാലിന് പാകിസ്താന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഫോട്ടോഷോപ്പിന്‍റെ സഹായത്തോടെ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയുമായി കൂടിക്കാഴ്ച്ച നടത്തുന്നതിന്‍റെ ചിത്രമാണിത്.