Asianet News MalayalamAsianet News Malayalam

വിശാഖപട്ടണം വിഷവാതകദുരന്തം: എൽജി സിഇഒയും രണ്ട് ഡയറക്ടർമാരും അറസ്റ്റിൽ

മെയ് 7-നാണ് രാജ്യത്തെത്തന്നെ ഞെട്ടിച്ചുകൊണ്ട് വിശാഖപട്ടണത്തെ എൽജി പോളിമേഴ്‍സിന്‍റെ ഫാക്ടറിയിൽ നിന്ന് വിഷപ്പുക ഉയർന്ന് ചുറ്റുമുള്ളവരെ ശ്വാസം മുട്ടിച്ച് മരണാസന്നരാക്കിയത്. 12 പേരാണ് വിഷപ്പുക ശ്വസിച്ച് മരിച്ചത്. 

vizag gas lead ceo two directors of lg polymers arrested
Author
Vizag, First Published Jul 7, 2020, 11:59 PM IST

വിശാഖപട്ടണം: രാജ്യത്തെ നടുക്കിയ വിഷവാതകദുരന്തത്തിൽ നടപടിയുമായി പൊലീസ്. എൽജി പോളിമേഴ്‍സിന്‍റെ സിഇഒയെയും രണ്ട് ഡയറക്ടർമാരെയും അറസ്റ്റ് ചെയ്തു. വിശാഖപട്ടണം പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ കമ്പനി അധികൃതർക്കെതിരെ ശക്തമായ നടപടിക്ക് ശുപാർശ ചെയ്തുകൊണ്ട് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നടപടി. 

ഇന്നലെ കമ്പനി അധികൃതർക്കെതിരെ ശക്തമായ നടപടിക്ക് ശുപാർശ ചെയ്തുകൊണ്ട് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നടപടി. മെയ് 7-നാണ് രാജ്യത്തെത്തന്നെ ഞെട്ടിച്ചുകൊണ്ട് വിശാഖപട്ടണത്തെ എൽജി പോളിമേഴ്‍സിന്‍റെ ഫാക്ടറിയിൽ നിന്ന് വിഷപ്പുക ഉയർന്ന് ചുറ്റുമുള്ളവരെ ശ്വാസം മുട്ടിച്ച് മരണാസന്നരാക്കിയത്. 12 പേരാണ് വിഷപ്പുക ശ്വസിച്ച് മരിച്ചത്. 

എല്‍ജി പ്ലാന്‍റിലെ വിഷവാതക ചോർച്ചയെപറ്റി പഠിച്ച വിദഗ്ധസമിതി ആന്ധ്രാപ്രദേശ് സർക്കാറിന്  സമർപ്പിച്ച റിപ്പോർട്ടിൽ രാസ വസ്തുക്കൾ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും എല്‍ജി കമ്പനിക്ക് ഉണ്ടായ ഗുരുതര വീഴ്ചയാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചതെന്ന് പറയുന്നുണ്ട്. കമ്പനിക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കാനും റിപ്പോർട്ടില്‍ ശുപാർശ ചെയ്യുന്നുണ്ട്. ഇത് കണക്കിലെടുത്താണ് പൊലീസ് നടപടി. കമ്പനിക്ക് അനുകൂല റിപ്പോർട്ട് നൽകിയ പരിസ്ഥിതി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios