Asianet News MalayalamAsianet News Malayalam

'ആറ്റങ്ങളും മോളിക്യൂളുകളും കണ്ടുപിടിച്ചത് ചരകന്‍'; സംസ്കൃതം ശാസ്ത്ര ഭാഷയെന്നും മാനവ വിഭവശേഷി മന്ത്രി

'സംസ്കൃതത്തെ അടിസ്ഥാനമാക്കിയാണ് പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുക.സംസ്കൃതം ശാസ്ത്രീയ ഭാഷയാണ്'

walking talking computer will only be possible because of Sanskrit: HRD Minister
Author
Bombay, First Published Aug 11, 2019, 11:00 AM IST

ദില്ലി: ആറ്റങ്ങളും മോളിക്യൂളുകളും കണ്ടുപിടിച്ചത് ചരക ഋഷിയാണെന്നും അമേരിക്കന്‍ സ്പേസ് റിസേര്‍ച്ച് ഏജന്‍സിയായ നാസ ഭാവിയില്‍ ചലിക്കുന്നതും സംസാരിക്കുന്നതുമായ കമ്പ്യൂട്ടറുകളെ  യാഥാര്‍ത്ഥ്യമാക്കിയാല്‍ അത് സംസ്കൃതത്തിന്‍റെ സഹായത്തോടെയാകുമെന്നുമുള്ള പുതിയ വാദവുമായി മാനവവിഭവശേഷി മന്തി രമേഷ് പൊഖ്രിയാല്‍ നിശാങ്ക് രംഗത്ത്. 

'സംസ്കൃതത്തെ അടിസ്ഥാനമാക്കിയാണ് പുതിയ കണ്ടുപിടുത്തങ്ങള്‍ നടക്കുക. സംസ്കൃതം ശാസ്ത്രീയ ഭാഷയാണ്. മറ്റൊരു ഭാഷയുമായും അതിനെ താരതമ്യപ്പെടുത്താന്‍ സാധിക്കില്ല.സംസ്കൃതത്തില്‍ വാക്കുകള്‍ എഴുതപ്പെട്ടിരിക്കുന്നത് പോലെ തന്നെയാണ് അത് ഉച്ചരിക്കുന്നതും'. അതിനാല്‍ നാസ പറയുന്നത് സംസ്കൃതത്തിന്‍റെ സഹായത്തില്‍ മാത്രമേ സംസാരിക്കുകയും നടക്കുകയും ചെയ്യുന്ന റോബോട്ടിക് കമ്പ്യൂട്ടറുകളെ നിര്‍മ്മിക്കാന്‍ സാധിക്കൂ എന്നാണെന്നും രമേഷ് പൊഖ്രിയാല്‍ വ്യക്തമാക്കിയത്. ഐഐടി ബോംബേയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  

Follow Us:
Download App:
  • android
  • ios