Asianet News MalayalamAsianet News Malayalam

അയോധ്യയില്‍ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വം പ്രതിഫലിക്കണം: പ്രധാനമന്ത്രി മോദി

ഉന്നതിയുടെയും ആത്മീയതുടെയും കേന്ദ്രമായിരിക്കണം അയോധ്യ. ജീവിതത്തില്‍ ഒരിക്കലെങ്കിലും അയോധ്യ സന്ദര്‍ശിക്കണമെന്ന് അടുത്ത തലമുറക്ക് തോന്നണം. തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഓരോ പൗരനും അയോധ്യ വികസനം ഉകാരപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
 

Want Ayodhya to manifest finest of Indian traditions, says PM Modi
Author
New Delhi, First Published Jun 26, 2021, 3:47 PM IST

ദില്ലി: അയോധ്യ വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി. അയോധ്യയിലെ വികസന പദ്ധതികള്‍ അവലോകനം ചെയ്യാനാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വവും വികസന പരിവര്‍ത്തനങ്ങളുടെ മികവും അയോധ്യയില്‍ പ്രതിഫലിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. അയോധ്യ നഗരം ഓരോ ഇന്ത്യക്കാരന്റേതുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗി ആദിത്യനാഥിന് പുറമെ, രണ്ട് ഉപമുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. അയോധ്യവികസനവുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് യോഗം നടക്കുന്നത്. ''ഉന്നതിയുടെയും ആത്മീയതുടെയും കേന്ദ്രമായിരിക്കണം അയോധ്യ. ജീവിതത്തില്‍ ഒരിക്കലെങ്കിലും അയോധ്യ സന്ദര്‍ശിക്കണമെന്ന് അടുത്ത തലമുറക്ക് തോന്നണം. തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഓരോ പൗരനും അയോധ്യ വികസനം ഗുണം ചെയ്യണം''- പ്രധാനമന്ത്രി പറഞ്ഞു.

1200 ഏക്കറോളം വരുന്ന അയോധ്യ നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. നഗര വികസനത്തിന്റെ ബ്ലൂപ്രിന്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവതരിപ്പിച്ചു. വിമാത്താവളമടക്കമുള്ള വന്‍ വികസന പദ്ധതികളാണ് അയോധ്യയില്‍ നടപ്പാക്കുന്നത്. രാമക്ഷേത്രത്തിന് തറക്കല്ലിട്ടതിന് ശേഷം വന്‍ വികസന പദ്ധതികളാണ് അയോധ്യയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അയോധ്യയെ തീര്‍ത്ഥാടന-വിനോദ സഞ്ചാരകേന്ദ്രമാക്കുകയാണ് ലക്ഷ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios