ദില്ലി: പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി സംയുക്തസേന മേധാവി ജനറൽ ബിപിൻ റാവത്ത്. പാകിസ്ഥാൻ ഭീകരരെ സഹായിക്കുന്നുവെന്നും, താലിബാനെ പാകിസ്ഥാൻ സ്പോൺസർ ചെയ്യുകയാണെന്നും ജനറൽ ബിപിൻ റാവത്ത് ആരോപിച്ചു. ഭീകരർക്കെതിരെയുള്ള യുദ്ധം തുടരണമെന്ന് പറഞ്ഞ ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി ഇന്ത്യയിലെ ഭീകരവാദം സ്പോൺസർ ചെയ്യപ്പെടുന്നതാണെന്ന് ആരോപിച്ചു. 

പാകിസ്ഥാൻ ഭീകരവാദികളെ സഹായിക്കുന്നത് തുടർന്നാൽ ഉറച്ച നടപടി എടുക്കേണ്ടി വരുമെന്ന് ജനറൽ ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി. ഭീകരവാദം സ്പോൺസർ ചെയ്യുന്നത് ഏത് രാജ്യമായാലും അതിനെതിരെ നടപടി വേണമെന്ന് ബിപിൻ റാവത്ത് ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരായ യുദ്ധം ഉടൻ അവസാനിക്കുന്ന ഒന്നല്ലെന്ന് പറ‍ഞ്ഞ ജനറൽ ബിപിൻ റാവത്ത് 9/11 ആക്രമണങ്ങൾക്ക് ശേഷം അമേരിക്ക സ്വീകരിച്ചത് പോലെയുള്ള നടപടികൾ സ്വകരിച്ചാൽ മാത്രമേ ഭീകരവാദത്തിന് അന്ത്യം കുറിയ്ക്കാനാകൂ എന്നും അഭിപ്രായപ്പെട്ടു.

ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകാര്യ കോൺക്ലേവ് റെയ്സീന ഡയലോഗിൽ സംസാരിക്കവെയാണ് ജനറൽ റാവത്തിന്‍റെ പ്രസ്താന.