Asianet News MalayalamAsianet News Malayalam

വീടൊരു കൊച്ചു പോളിംഗ് ബൂത്താകും! എന്താണ് 'വോട്ട് ഫ്രം ഹോം'; അര്‍ഹര്‍ ആരൊക്കെ- വീഡിയോ

വീട്ടില്‍ വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമാണ് വോട്ട് ഫ്രം ഹോം

Watch All about vote from home facility in Lok Sabha Elections 2024
Author
First Published Apr 12, 2024, 2:42 PM IST

ദില്ലി: 'വോട്ട് ഫ്രം ഹോം' അഥവാ 'ഹോം വോട്ടിംഗ്' ആണ് ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീടുകളില്‍ വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള അവസരമാണ് ഹോം വോട്ടിംഗിലൂടെ സംജാതമാകുന്നത്. ഇതാദ്യമായാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ട് ഫ്രം ഹോം സംവിധാനം ഒരുക്കിയിരിക്കുന്നത്. 

വീട്ടില്‍ വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമാണ് വോട്ട് ഫ്രം ഹോം. 85 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കുമാണ് ഹോം വോട്ടിംഗ് സംവിധാനം പ്രയോജനപ്പെടുത്താനാവുക. ഇവര്‍ക്ക് പോളിംഗ് ബൂത്തിലെത്താതെ വീട്ടിലിരുന്നുതന്നെ വോട്ട് ചെയ്യാം. വോട്ട് ഫ്രം ഹോമിനായി രജിസ്റ്റര്‍ ചെയ്‌തവരുടെ വീടുകളിലേക്ക് പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥരെത്തും. വീടുതന്നെ കൊച്ചു പോളിംഗ് ബൂത്തായി മാറും. എല്ലാ രഹസ്യസ്വഭാവത്തോടെയും വോട്ട് രേഖപ്പെടുത്താം.

Read more: വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമോ? Fact Check

ഹോം വോട്ടിംഗ് സംവിധാനം ഉപയോഗിച്ച് 85 ലക്ഷത്തിലേറെ മുതിര്‍ന്ന പൗരന്‍മാര്‍ക്കും 88.4 ലക്ഷം ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ ബാലറ്റിലൂടെയാണ് വീട്ടിലിരുന്ന് വോട്ട് ചെയ്യാനാവുക. രാജ്യത്ത് സമ്മതിദാനാവകാശം ഉള്ള എല്ലാവര്‍ക്കും വോട്ടിംഗ് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ഈ സംവിധാനം ഇലക്ഷന്‍ കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവഴി പോളിംഗ് ശതമാനം ഉയ‍ർത്താനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നു.

വോട്ട് ഫ്രം ഹോം വഴി എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തേണ്ടത് എന്ന് വോട്ടര്‍മാര്‍ക്ക് സംശയങ്ങള്‍ വേണ്ട. ഈ പ്രത്യേക സൗകര്യം എങ്ങനെയാണ് സുതാര്യവും നീതിപരമായും നടത്തുന്നതെന്ന് വീഡിയോയിലൂടെ മേഘാലയ ചീഫ് ഇലക്‌ടറല്‍ ഓഫീസല്‍ വിശദീകരിച്ചിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വീഡിയോ റീ-ട്വീറ്റ് ചെയ്തതായും കാണാം. പോളിംഗ് സാമഗ്രികള്‍ വീട്ടിലെത്തിക്കുന്നത് മുതല്‍ രഹസ്യസ്വഭാവത്തോടെ വോട്ട് രേഖപ്പെടുത്തുന്നതുവരെ ചുവടെയുള്ള വീഡിയോയില്‍ വിശദമായി കാണാം. 

Read more: പോളിംഗ് ഡ്യൂട്ടി, ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടിന് അപേക്ഷിക്കാം; സൗകര്യം എന്നുവരെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios