ശിവരാത്രിയോട് അനുബന്ധിച്ച് ചടങ്ങിന് നേതൃത്വം നൽകിയ പ്രാദേശിക നേതാവ് പവൻ ബാബയെ പൊലീസ് അറസ്റ്റ് ചെയ്തു. താജ്മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലം മുമ്പ് ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ടായിരുന്നു ജലാഭിഷേകം നടത്തിയത്. 

ദില്ലി: താജ്മഹലിന് സമീപം യമുനാ തീരത്ത് ജലാഭിഷേകം നടത്തിയ അഖില ഭാരതീയ ഹിന്ദു മഹാസഭയ്ക്കെതിരെ നടപടി. ശിവരാത്രിയോട് അനുബന്ധിച്ച് ചടങ്ങിന് നേതൃത്വം നൽകിയ പ്രാദേശിക നേതാവ് പവൻ ബാബയെ പൊലീസ് അറസ്റ്റ് ചെയ്തു. താജ്മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലം മുമ്പ് ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ടായിരുന്നു ജലാഭിഷേകം നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജലാഭിഷേകം നടത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിച്ചിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. പവൻ ബാബയെ അറസ്റ്റ് ചെയ്ത പൊലീസ് ആൾ ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ വിടുകയായിരുന്നു. ഞങ്ങൾ സമാധാനപരമായാണ് ചടങ്ങുകൾ നടത്തിയത്. അത് ഞങ്ങളുടെ അവകാശമാണ്. ചരിത്രപരമായ അനീതിക്കെതിരെ ഞങ്ങൾ പോരാട്ടം തുടരുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് സഞ്ജയ് ദത്ത് പറഞ്ഞു. 
തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ​ഗോയലിന്റെ രാജി; കാരണം വ്യക്തമാക്കാതെ സർക്കാർ; പുതിയ നിയമനത്തെ കുറിച്ച് ആലോചന

കട്ടപ്പന ഇരട്ടക്കൊല: വിജയനെ കൊന്നത് ചുറ്റിക കൊണ്ട് തലക്കടിച്ച്; ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്നു; എഫ്ഐആർ

https://www.youtube.com/watch?v=Ko18SgceYX8