തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ പ്രതിപക്ഷത്തെ സൂചിപ്പിക്കാനാണ് തുക്ടേ എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത്. പ്രധാനമായും ഇടത് അനുകൂല സംഘടനകളും അവരെ പിന്തുണയ്ക്കുന്ന സംഘടനകളുമാണ് ഈ പരാമര്‍ശം കൊണ്ട് ലക്ഷ്യമിടുന്നത്.

ദില്ലി: താന്‍ ജെഎന്‍യുവില്‍ പഠിച്ചിരുന്ന കാലത്ത് ഇത്തരം തുക്ടേ ഗാങ്ങുകള്‍ ഇല്ലായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ജെഎന്‍യുവില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. തുക്ടേ തുക്ടേ ഗ്യാങ്ങുകള്‍ എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ജെഎന്‍യുവിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയാണ് മന്ത്രി. 

Scroll to load tweet…

തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ പ്രതിപക്ഷത്തെ സൂചിപ്പിക്കാനാണ് തുക്ടേ എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത്. പ്രധാനമായും ഇടത് അനുകൂല സംഘടനകളും അവരെ പിന്തുണയ്ക്കുന്ന സംഘടനകളുമാണ് ഈ പരാമര്‍ശം കൊണ്ട് ലക്ഷ്യമിടുന്നത്. അക്രമസംഭവങ്ങളെക്കുറിച്ച് പറയാനുള്ളത് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും ജയശങ്കര്‍ പറഞ്ഞു. ഒരു പുസ്തക പ്രസാധന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. 

Scroll to load tweet…

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ജെഎൻയു ക്യാമ്പസ് അക്രമത്തെ അപലപിച്ച് ട്വീറ്റ് ചെയ്തിരുന്നു. ജെഎന്‍യുവില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടു. ഇതിനെ ശക്തമായി അപലപിക്കുന്നു. ഇത് സര്‍വകലാശാലയുടെ സംസ്‌കാരത്തിനുംപാരമ്പര്യത്തിനും പൂര്‍ണമായും എതിരാണെന്നും എസ് ജയശങ്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.