കുച്ഛ് ബിഹാറിലെ മതബംഗയിലെ ജോര്‍പത്കി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടെ ഒരു പ്രദേശിക മെഡിക്കല്‍ സ്റ്റോറിലായിരുന്നു സുബമോയ് കര്‍ എന്ന യുവാവ് ജോലി ചെയ്ത് വന്നിരുന്നത്. 

ജല്‍പായ്ഗുരി: ഒരേ സമയം നാല് കാമുകിമാരുണ്ടായിരുന്ന യുവാവ് ആത്മഹത്യ ശ്രമം (attempts suicide) നടത്തി. രഹസ്യമായി തുടര്‍ന്നിരുന്ന നാല് പ്രണയ ബന്ധങ്ങളും കാമുകിമാര്‍ തമ്മില്‍ അറിയുകയും ഇയാളെ ഉപേക്ഷിക്കുകയും ചെയ്തതോടെയാണ് സുബമോയ് കര്‍ എന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കുച്ഛ് ബിഹാറിലെ മതബംഗയിലെ ജോര്‍പത്കി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടെ ഒരു പ്രദേശിക മെഡിക്കല്‍ സ്റ്റോറിലായിരുന്നു സുബമോയ് കര്‍ എന്ന യുവാവ് ജോലി ചെയ്ത് വന്നിരുന്നത്. ഇവിടെ വച്ച് പരിചയപ്പെട്ടതാണ് ഇയാള്‍ യുവതികളെ പിന്നീട് ഇവരുമായി അടുപ്പത്തിലായി. എന്നാല്‍ ഈ നാല് യുവതികള്‍ക്കും അവരുടെ കാമുകന്‍ ഒരാളാണ് എന്ന് അറിയില്ലായിരുന്നു. സിനിമ സ്റ്റെലില്‍ നീങ്ങിയിരുന്ന പ്രണയങ്ങള്‍ എന്നാല്‍ കാളിപൂജ ആഘോഷങ്ങള്‍ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം പൊളിയുകയായിരുന്നു.

തങ്ങളെ നാലുപേരെയും പ്രണയിക്കുന്നത് സുബമോയ് കര്‍ ആണെന്ന് മനസിലാക്കിയ യുവതികള്‍ നേരിട്ട് ഇയാളുടെ വീട്ടിലേക്ക് ഒന്നിച്ച് വരുകയായിരുന്നു. തന്‍റെ ജോലിക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു സുബമോയ്. വീട്ടിലെത്തിയ യുവതികള്‍ ഇയാളുമായി തര്‍ക്കത്തിലായി. വലിയ വഴിക്കിലേക്ക് കാര്യങ്ങള്‍ നീങ്ങി. അയല്‍വാസികളും മറ്റും കൂടിയതോടെ. വീട്ടിനകത്തെ മുറിയില്‍ കയറി സുബമോയ് വിഷം കുടിക്കുകയായിരുന്നു.

സുബമോയ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് മനസിലാക്കിയ നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറി ഇയാളെ അടുത്തുള്ള മതബംഗ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും ഇയാളെ കുച്ഛ്ബിഹാര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം ഇയാള്‍ക്കെതിരെ യുവതികള്‍ പരാതിയൊന്നും നല്‍കിയിട്ടില്ല. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന് സുബമോയിയുടെ വീട്ടുകാര്‍ തയ്യാറായിട്ടില്ല. ഇയാള്‍ അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.