മുംബൈ: ശരത് പവാറുമായി വിയോജിച്ചാണ് അജിത്ത് പവാര്‍ ബിജെപിക്കൊപ്പം പോയതെന്ന് സ്ഥീകരിച്ച് ശരത് പവാറിന്‍റെ മകളും എന്‍സിപി എംപിയുമായ സുപ്രിയ സുലെ.  'കുടുംബവും പാര്‍ട്ടിയും പിളര്‍ന്നതായി' തന്‍റെ വാട്സാപ്പ് സ്റ്റാറ്റസിലൂടെ സുപ്രിയ സുലെ സ്ഥികരീച്ചു. വാട്സാപ്പ് സ്റ്റാറ്റസ് അവരുടെ നിലപാട് തന്നെയാണെന്ന് സുപ്രിയയുടെ ഓഫീസ് സ്ഥികരീച്ചിട്ടുണ്ട്. 

എന്‍സിപിയിലുണ്ടായ അപ്രതീക്ഷിത പിളര്‍പ്പിന്‍റെ ആഘാതത്തിലാണ് സുപ്രിയ എന്ന് സൂചിപ്പിക്കുന്നതാണ് അവരുടെ വാട്സാപ്പ് സ്റ്റാറ്റസ്. ജീവിതത്തില്‍ ആരെയാണ് വിശ്വസിക്കേണ്ടത് എന്നറിയില്ല. ജീവിതത്തില്‍ ഇങ്ങനെ ചതിക്കപ്പെടുന്നത് ഇതാദ്യമായാണ്. അയാളെ (അജിത്ത് പവാര്‍) ഒരു പാട് സ്നേഹിച്ചിരുന്നു, സംരക്ഷിച്ചിരുന്നു. എന്നിട്ടിപ്പോള്‍ എനിക്ക് എന്താണ് തിരിച്ച് കിട്ടിയതെന്ന് നോക്കൂ... മറ്റൊരു വാട്സാപ്പ് സ്റ്റാറ്റസില്‍ സുപ്രിയ സുലെ കുറിച്ചു.