Asianet News MalayalamAsianet News Malayalam

കൊവാക്സിൻ; ഡബ്ല്യു എച്ച് ഒ അനുമതി ജൂലൈയിലോ സെപ്റ്റംബറിലോ ലഭിക്കുമെന്നാണ് പ്രതീക്ഷ:ഭാരത് ബയോടെക്

ഭൂരിഭാഗം രാജ്യങ്ങളിലും വാക്സിൻ എടുക്കാത്തവർക്ക് കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി യാത്ര ചെയ്യാമെന്നും, ഡബ്ല്യു എച്ച് ഒ അനുമതി ജൂലൈയിലോ സെപ്റ്റംബറിലോ ലഭിക്കുമെന്നാണ്  പ്രതീക്ഷയെന്നും നിർമാതാക്കൾ ട്വിറ്ററിൽ കുറിച്ചു. 
 

who  approval for covaxin is expected in July or September says bharat biotech
Author
Bengaluru, First Published May 25, 2021, 8:06 PM IST

ബം​ഗളൂരു: കൊവാക്സിന്റെ വിദേശ രാജ്യങ്ങളിലെ അനുമതിക്കായി നടപടികൾ പുരോഗമിക്കുകയാണെന്ന് ഭാരത് ബയോടെക്.  അനുമതി വൈകുന്നത് വിദേശ രാജ്യങ്ങളിലേക്ക് പ്രവേശനത്തിന് തടസ്സമായേക്കുമെന്ന വർത്തകൾക്കിടെയാണ് വിശദീകരണം.

60 രാജ്യങ്ങളിൽ നിയന്ത്രിത അനുമതിക്കായി നടപടി തുടങ്ങി. ഭൂരിഭാഗം രാജ്യങ്ങളിലും വാക്സിൻ എടുക്കാത്തവർക്ക് കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി യാത്ര ചെയ്യാമെന്നും, ഡബ്ല്യു എച്ച് ഒ അനുമതി ജൂലൈയിലോ സെപ്റ്റംബറിലോ ലഭിക്കുമെന്നാണ്  പ്രതീക്ഷയെന്നും നിർമാതാക്കൾ ട്വിറ്ററിൽ കുറിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios