ക്രിക്കറ്റ് താരം രവിന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപിയില്‍ ചേര്‍ന്നു. 

ജാംനഗര്‍: ക്രിക്കറ്റ് താരം രവിന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ഗുജറാത്ത് കൃഷി മന്ത്രി ആര്‍സി ഫല്‍ദുവും എപി പൂനം മാഡത്തിന്‍റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ജാംനഗറില്‍ നടന്ന ചടങ്ങില്‍ നേതാക്കള്‍ റിവാബയെ സ്വീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമപാണ് റിവാബ ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്.