Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് വേണ്ടത് 80,000 കോടി: സെറം സിഇഒ

വാക്‌സിന്‍ ലഭ്യമായാല്‍ ഏകദേശം 1000 രൂപ ചെലവ് വരും. ഒരുമാസം മൂന്ന് കോടി പേര്‍ക്ക് എന്ന രീതിയില്‍ വാക്‌സിന്‍ നല്‍കിയാല്‍ തന്നെ രാജ്യം മുഴുവന്‍ പൂര്‍ത്തിയാകണമെങ്കില്‍ രണ്ട് വര്‍ഷമെടുക്കും.
 

Will Centre Have 80,000 Crore For Covid Vaccines: Serum CEO
Author
New Delhi, First Published Sep 26, 2020, 7:08 PM IST

ദില്ലി: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് അടുത്ത വര്‍ഷം സര്‍ക്കാര്‍ 80000 കോടി ചെലവിടേണ്ടി വരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അദാര്‍ പൂനവാല. കൊവിഡ് വാക്‌സിന്‍ എല്ലാവരിലേക്കുമെത്തിക്കാന്‍ 80000 കോടിയിലേറെ രൂപ ആരോഗ്യ മന്ത്രാലയത്തിന് വേണ്ടി വരുമെന്നും അത് സര്‍ക്കാറിന്റെ കൈയില്‍ ഉണ്ടാകുമോ എന്നും വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച് സര്‍ക്കാറിനും നിര്‍മ്മാതാക്കള്‍ക്കും കൃത്യമായ ധാരണവേണമെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്‍ ലഭ്യമായാല്‍ ഏകദേശം 1000 രൂപ ചെലവ് വരും. ഒരുമാസം മൂന്ന് കോടി പേര്‍ക്ക് എന്ന രീതിയില്‍ വാക്‌സിന്‍ നല്‍കിയാല്‍ തന്നെ രാജ്യം മുഴുവന്‍ പൂര്‍ത്തിയാകണമെങ്കില്‍ രണ്ട് വര്‍ഷമെടുക്കും. വാക്‌സിന്‍ സംഭരണത്തിനും വിതരണം വെല്ലുവിളികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ ലഭ്യമായാല്‍ എല്ലാവരിലേക്കും എത്തിക്കാന്‍ സര്‍ക്കാറിന്റെ പക്കല്‍ പദ്ധതിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 

കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് സെറം. ഒ100 കോടി ഡോസ് നിര്‍മ്മാണമാണ് ലക്ഷ്യം. നൊവാവാക്‌സ് നിര്‍മിക്കുന്ന വാക്‌സിന്‍ 100 കോടി ഡോസ് കൂടി ഉല്‍പാദിപ്പിക്കാമെന്ന് കരാറിലെത്തിയിട്ടുണ്ട്. അടുത്ത മാസം മൂന്നാം ഘട്ട പരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സെറം സ്വന്തമായി നിര്‍മിക്കുന്ന വാക്‌സിനും ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്. സെറത്തിന് പുറമെ, സൈഡസ് കാഡിലയും ഭാരത് ബയോടെക് ഇന്റര്‍നാഷണലും വാക്‌സിന്‍ പരീക്ഷണത്തിലാണ്. 

ശരാശരി 80000ത്തിലേറെ ആളുകള്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിക്കുന്നത്. ഇതുവരെ 55ലക്ഷത്തിലേറെ ആളുകള്‍ക്ക് കൊവിഡ് ബാധിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വരും ദിവസങ്ങളില്‍ കൊവിഡ് നിയന്ത്രണ വിധേയമായില്ലെങ്കില്‍ സ്ഥിതി  രൂക്ഷമാകും. 

Follow Us:
Download App:
  • android
  • ios