രാജ്യത്തിന്റെ സുരക്ഷയ്ക്കും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രത്യേക പരിഗണനയെന്നും എംഎം നരവനെ. 28-ാമത് കരസേന മേധാവിയായാണ് നരവനെ ചുമതലയേറ്റത്.
ദില്ലി: ഏത് വെല്ലുവിളി നേരിടാനും സൈന്യം തയ്യാറെന്ന് കരസേന മേധാവി ജനറൽ എംഎം നരവനെ. രാജ്യത്തിന്റെ സുരക്ഷയ്ക്കും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രത്യേക പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 28-ാമത് കരസേന മേധാവിയായാണ് നരവനെ ചുമതലയേറ്റത്. അതേസമയം ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറൽ ബിപിൻ റാവത്ത് ഇന്ന് ചുമതലയേൽക്കും. പ്രതിരോധ മന്ത്രാലയത്തിൽ രാവിലെ പത്തിനാണ് ചുമതലേൽക്കൽ ചടങ്ങ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
Scroll to load tweet…
