Asianet News MalayalamAsianet News Malayalam

മോദിക്ക് പ്രശംസ, കൂടുതൽ സാധ്യത മുന്നിലുണ്ടെന്ന് പ്രസ്താവന; ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ?

ഭാവി നോക്കേണ്ടതുണ്ട്. തന്നെ കോൺ​ഗ്രസ് സംസ്ഥാന നേതൃത്വം അവഗണിക്കുന്നു. ഹൈക്കമാന്റിനോട് പരാതിയില്ല. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന് സംഭവിച്ചത് തന്നെയാണ് ഗുജറാത്തിലും നടക്കുന്നത് എന്നും ഹാർദിക് പട്ടേൽ പറഞ്ഞു. 

will hardik patel  join bjp
Author
Gujarat, First Published Apr 22, 2022, 11:31 AM IST


ദില്ലി: ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം തള്ളാതെ കോൺ​ഗ്രസ് ​ഗുജറാത്ത് ഘടകം വർക്കിം​ഗ് പ്രസിഡന്റും പട്ടേൽ വിഭാ​ഗം നേതാവുമായ ഹാർദിക് പട്ടേൽ.കൂടുതൽ സാധ്യതകൾ എപ്പോഴും നിലവിൽ ഉണ്ടെന്നാണ്  ഹാർദിക് പട്ടേലിന്റെ പ്രസ്താവന. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ആണ് പ്രതികരണം. 

ഭാവി നോക്കേണ്ടതുണ്ട്. തന്നെ കോൺ​ഗ്രസ് സംസ്ഥാന നേതൃത്വം അവഗണിക്കുന്നു. ഹൈക്കമാന്റിനോട് പരാതിയില്ല. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന് സംഭവിച്ചത് തന്നെയാണ് ഗുജറാത്തിലും നടക്കുന്നത് എന്നും ഹാർദിക് പട്ടേൽ പറഞ്ഞു. 

കോൺ​ഗ്രസ് നേതൃത്വവുമായി ഹാർദിക് ഇടയുന്നു എന്ന റിപ്പോർട്ടുകൾ ഇടയ്ക്ക് പുറത്തുവന്നിരുന്നു. വർക്കിം​ഗ് പ്രസിഡന്റായി തുടരുമ്പോഴും പാർട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ലെന്ന് ഹാർദിക് ആരോപണമുയർത്തിയിരുന്നു. പട്ടേൽ വിഭാ​ഗത്തിലെ മറ്റൊരു നേതാവായ നരേഷ് പട്ടേലിനെ കോൺ​ഗ്രസിലേക്ക് എത്തിക്കാൻ പ്രശാന്ത് കിഷോർ ചില നീക്കങ്ങൾ നടത്തിയിരുന്നു. ഇതും ഹാർദികിനെ പ്രകോപിപ്പിച്ചു. 

പിന്നാലെ ​ഒരു ​ഗുജറാത്തി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഹാർദിക് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ചത് വിവാദമായി. രാമക്ഷേത്ര നിർമ്മാണം അടക്കമുള്ള വിഷയങ്ങളെ ഹാർദിക് പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെയാണ് ഹാർദിക് ബിജെപിയിലേക്ക് പോകുകയാണോ എന്ന ചർച്ചകൾ ശക്തമായത്. 

Read Also: 'എനിക്കറിയില്ല, ആരാണയാൾ?' ജി​ഗ്നേഷ് മേവാനിയുടെ അറസ്റ്റിനെക്കുറിച്ച് അസം മുഖ്യമന്ത്രി

 ​ഗുജറാത്ത് എംഎൽഎ ജി​ഗ്നേഷ് മേവാനിയുടെ അറസ്റ്റിനെക്കുറിച്ച് വിചിത്രമായി പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരാണ് ജി​ഗ്നേഷ് മേവാനി, തനിക്ക് അയാളെ അറിയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രിക്കെതിരായ ട്വീറ്റിന്റെ പേരിൽ അസം പൊലീസാണ് കഴിഞ്ഞ ദിവസം ജി​ഗ്നേഷ് മേവാനിയെ ​ഗുജറാത്തിലെ പാലൻപൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. 

'കൂടുതൽ കാര്യങ്ങളൊന്നും എനിക്കറിയില്ല. ആരാണ് ജി​ഗ്നേഷ് മേവാനി. അയാളെ എനിക്കറിയില്ല.  ഞാൻ രാഷ്ട്രീയവിരോധം തീർക്കുകയാണോ എന്ന ചോദ്യം തന്നെ അപ്രസക്തമല്ലേ' എന്നായിരുന്നു ഹിമന്ത് ബിശ്വ ശർമ്മ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.  മേവാനിയുടെ അറസ്റ്റിനു പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചനയുണ്ടെന്ന് കോൺ​ഗ്രസ് ആരോപിച്ചിരുന്നു. 'മോദിജി, ഭരണകൂട സംവിധാനത്തെ ദുരുപയോഗം ചെയ്ത് നിങ്ങൾക്ക് വിയോജിപ്പുകളെ തകർക്കാൻ ശ്രമിക്കാം, എന്നാൽ നിങ്ങൾക്ക് ഒരിക്കലും സത്യത്തെ തുറുങ്കിലടയ്ക്കാനാകില്ല' എന്നായിരുന്നു രാഹുൽ ​ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചത്. (കൂടുതൽ വായിക്കാം....)

Latest Videos
Follow Us:
Download App:
  • android
  • ios