എല്ലാ വകുപ്പുകളില്‍ നിന്നും ഇതിനായുള്ള പണം കണ്ടെത്തുമെന്നും ലണ്ടന് സമാനമായ രീതിയില്‍ കുത്തിവയ്പ് നല്‍കാനുള്ള സാഹചര്യമൊരുക്കുമെന്നും മഹാരാഷ്ട്ര

കൊവിഡ് വ്യാപനം അതിരൂക്ഷമായതിന് പിന്നാലെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാക്സിന്‍ എത്തിക്കാനൊരുങ്ങി മഹാരാഷ്ട്ര. വ്യാപകമായ രീതിയില്‍ വാക്സിനേഷന്‍ ക്യാംപുകള്‍ നടത്താനുള്ള ചെലവിനായുള്ള പണം മറ്റ് വകുപ്പുകളില്‍ നിന്നും കണ്ടെത്തുമെന്നുമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നതെന്നാണ് പിടിഐ റിപ്പോര്‍ട്ട്.വാക്സിന്‍ ക്ഷാമം സംസ്ഥാനത്ത് രൂക്ഷമാണെന്ന് നിരവധി തവണ കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയ സംസ്ഥാനമാണ് മഹാരാഷ്ട്ര.

Scroll to load tweet…

കൊവിഡ് രണ്ടാം തരംഗത്തില്‍ മഹാരാഷ്ട്രയിലെ സ്ഥിതി അതിരൂക്ഷമായാണ് നില്‍ക്കുന്നത്. നിരവധിപ്പേരാണ് വിദേശരാജ്യങ്ങളില്‍ നിന്ന് സ്വന്തം നിലയ്ക്ക് വാക്സിനെത്തിക്കാനുള്ള മഹാരാഷ്ട്രയുടെ ശ്രമങ്ങളെ പിന്തുണച്ച് മുന്നോട്ട് വന്നിട്ടുള്ളത്. എന്നാല്‍ അടുത്ത അഴിമതിക്കുള്ള ശ്രമമെന്നാണ് മഹാരാഷ്ട്ര നടത്തുന്നതെന്നും ചിലര്‍ ഈ നീക്കത്തെ വിമര്‍ശിക്കുന്നുണ്ട്.