സുഹൃത്തുക്കളുമായി പന്തയം വച്ചാണ് വരൻ ചുംബിച്ചതെന്ന് യുവതി ആരോപിച്ചു. വരന്റെ സ്വഭാവത്തെക്കുറിച്ചു സംശയമുണ്ടെന്നും ഇവർ പൊലീസിനോട് പറഞ്ഞു. 

ബറെയ്‌ലി(ഉത്തര്‍പ്രദേശ്): വിവാഹവേദിയിൽ അപ്രതീക്ഷിതമായി വരൻ ചുംബിച്ചതിനെ തുടർന്ന് വിവാഹത്തിൽനിന്ന് പിന്മാറി വധു. ഉത്തർപ്രദേശിലെ ബറെയ്ലിയിലെ സംഭാലിലാണ് സംഭവം. ക്ഷണിക്കപ്പെട്ട 300 അതിഥികൾക്കുമുന്നിൽവെച്ചാണ് വരൻ വധുവിനെ ചുംബിച്ചത്. ഇതിൽ കുപിതയായ വധു പൊലീസിനെ വിളിക്കുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിക്കുകയുമായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിവാഹ ചടങ്ങിനിൽ പരസ്പരം മാല ചാർത്തിയ ശേഷമായിരുന്നു അപ്രതീക്ഷിതമായി വരൻ വധുവിനെ എല്ലാവരും കാൺകെ ചുംബിച്ചത്.

തൊട്ടുപിന്നാലെ വധു വേദിയിൽനിന്ന് ഇറങ്ങിപ്പോയി. പിന്നീട് പൊലീസിനെ വിളിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ഒത്തുതീർപ്പിനില്ലെന്നും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്നും വധു അറിയിച്ചു. 23കാരിയായ വധു ബിരുദധാരിയാണ്. സുഹൃത്തുക്കളുമായി പന്തയം വച്ചാണ് വരൻ ചുംബിച്ചതെന്ന് യുവതി ആരോപിച്ചു. വരന്റെ സ്വഭാവത്തെക്കുറിച്ചു സംശയമുണ്ടെന്നും ഇവർ പൊലീസിനോട് പറഞ്ഞു. 

വേദിയിൽവെച്ച് വരൻ ശരീരത്തിൽ അപമര്യാദയായി സ്പർശിച്ചു. അത് ഞാൻ അവ​ഗണിച്ചു. എന്നാൽ അപ്രതീക്ഷിതമായി ഇത്രയും ആളുകൾ നോക്കിനിൽക്കെ അയാൾ എന്നെ ചുംബിച്ചു. ഞാൻ ശരിക്കും നാണം കെട്ടു. ഇത്രയും അതിഥികളുടെ മുന്നിൽ എന്റെ അഭിമാനത്തെ പരിഗണിക്കാത്തതായിരുന്നു വരന്റെ പെരുമാറ്റമെന്നും ഇയാൾ ഭാവിയിൽ എങ്ങനെ പെരുമാറുമെന്ന് പറയാനാകില്ലെന്നും അതുകൊണ്ട് തന്നെ ഇയാൾക്കൊപ്പം ജീവിക്കാനാകില്ലെന്നും യുവതി പറഞ്ഞു. പൊലീസ് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ആചാരപരമായി വിവാഹം കഴിഞ്ഞെന്നുംകാര്യങ്ങൾ ശാന്തമായി കുറച്ചു ദിവസങ്ങൾക്കുശേഷം തീരുമാനം എടുക്കാമെന്നും പൊലീസ് വ്യക്തമാക്കി.

വിവാഹ സദ്യയിലെ വിഭവങ്ങളില്‍ കഞ്ചാവ് കലര്‍ത്തി; വധുവിനും കാറ്ററിംഗ് സര്‍വ്വീസ് ഉടമയ്ക്കെതിരെയും കേസ്

സുഹൃത്തുക്കളുടെ പ്രേരണയാലാണ് വരൻ ചുംബിച്ചതെന്നും മകൾക്ക് ഇപ്പോൾ അയാൾക്കൊപ്പം ‌ജീവിക്കേണ്ടെന്നാണ് അഭിപ്രായമെന്നും ഇവരുടെ അമ്മ പറഞ്ഞു. കുറച്ചുദിവസം അവൾക്കു ചിന്തിക്കാൻ സമയം നൽകിയശേഷം വരനൊപ്പം ജീവിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അവർ പറഞ്ഞു.