Asianet News MalayalamAsianet News Malayalam

വേര്‍പിരിഞ്ഞ് കഴിയുകയാണെങ്കിലും ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസിക്കാം: സുപ്രീം കോടതി

സ്വയം സമ്പാദിച്ച വീട്ടില്‍ മകന് അവകാശമില്ല. പിന്നെ എങ്ങനെയാണ് മരുമകള്‍ക്ക് ഉണ്ടാവില്ല എന്ന വാദവുമായി കോടതിയിലെത്തിയ സ്‌നേഹ അഹൂജയുടെ ഭര്‍ത്താവിന്‍റെ പിതാവിന്‍റെ ഹര്‍ജിയിലാണ് തീരുമാനം

woman can stay in her husband's family home even if she is estranged from him orders supreme court
Author
New Delhi, First Published Oct 16, 2020, 11:08 AM IST

ദില്ലി: വേര്‍പിരിഞ്ഞ് കഴിയുക ആണെങ്കില്‍ കൂടിയും ഭാര്യയ്ക്ക്  ഭര്‍ത്താവിന്‍റെ വീട്ടില്‍ കഴിയാമെന്ന് സുപ്രീം കോടതി. വിധി. ഇതിന് വിരുദ്ധമായി നേരത്തെ പ്രഖ്യാപിച്ച വിധിയെ ഓവര്‍റൂള്‍ ചെയ്താണ് നിര്‍ണായക വിധി. വേര്‍പിരിഞ്ഞ് കഴിയുന്ന മരുമകളെ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്ക് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയതായാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട്. 

ദില്ലി ഹൈക്കോടതിയുടെ 2019ലെ വിധിക്കെതിരായി സുപ്രീം കോടതിയെ സമീപിച്ച സതീഷ് ചന്ദര്‍ അഹൂജയുടെ അപേക്ഷയിലാണ് സുപ്രീം കോടതി വിധി. മകനുമായി വിവാഹമോചന നടപടികള്‍ പുരോഗമിക്കുന്ന മരുമകള്‍ക്ക് വീട്ടില്‍ താമസിക്കാനുള്ള അവകാശമുണ്ടെന്ന കോടതി വിധിക്കെതിരെയാണ് സതീഷ് ചന്ദര്‍ അഹൂജ സുപ്രീം കോടതിയെ സമീപിച്ചത്. വീട് സ്വന്തമായി സമ്പാദിച്ചതാണെന്നും മകന് ഇതില്‍ അവകാശമില്ലെന്നുമായിരുന്നു ഇയാള്‍ കോടതിയെ അറിയിച്ചത്. ഗാര്‍ഹിക പീഡനം സംബന്ധിച്ച നിയമത്തിലെ പതിനേഴാം സെക്ഷന്‍ അനുസരിച്ചുള്ളതില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നതല്ല തന്‍റെ വീടെന്നായിരുന്നു സതീഷ് ചന്ദര്‍ അഹൂജയുടെ വാദം. ഈ വാദവും കോടതി തള്ളി. 

woman can stay in her husband's family home even if she is estranged from him orders supreme court

ജസ്റ്റിസ് അശോക് ഭൂഷൻ, ആർ സുഭാഷ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സതീഷിന്റെ മരുമകൾ സ്‌നേഹ അഹൂജയ്ക്ക് ഈ വീട്ടിൽ താമസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഡൽഹി ഹൈക്കോടതി വിധി. എന്നാല്‍ താന്‍ സ്വയം സമ്പാദിച്ച വീട്ടില്‍ മകന് അവകാശമില്ല. പിന്നെ എങ്ങനെയാണ് മരുമകള്‍ക്ക് ഉണ്ടാവില്ല എന്നതായിരുന്നു കോടതിയില്‍ സതീഷ് ചന്ദര്‍ അഹൂജ വാദിച്ചത്. 

പരമ്പരാഗതമായി കൈമാറിക്കിട്ടിയ സ്വത്തിനെ മാത്രം പലര്‍ക്ക്  അവകാശമുള്ള സ്വത്ത് എന്നരീതിയില്‍ പതിനേഴാം സെക്ഷനിലെ 2ാം ക്ലോസിനെ കാണാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഗാര്‍ഹിക പീഡനം നടക്കുന്നുവെന്ന് പരാതിപ്പെടുന്നവര്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് മാറി താമസിക്കണമെന്ന പൊതുധാരണകള്‍ക്ക് പുറത്തെ സ്ത്രീകളെ പിന്തുണയ്ക്കുന്നതാണ് കോടതിയുടെ തീരുമാനം. 


 

Follow Us:
Download App:
  • android
  • ios