Asianet News MalayalamAsianet News Malayalam

ഭര്‍ത്താവില്ലാത്ത സമയത്ത് അയല്‍വാസി ശല്യം ചെയ്യുന്നെന്ന് ആരോപണം; 30 വയസുകാരി ജീവനൊടുക്കി

യുവതിയുടെ ഭര്‍ത്താവില്ലാത്ത സമയത്ത് ഇയാള്‍ നിരന്തരം വീട്ടിലെത്തി ശല്യം ചെയ്യുമായിരുന്നു എന്ന് പിതാവിന്റെ പരാതിയില്‍ ആരോപിക്കുന്നു. ഇത് കുടുംബാംഗങ്ങള്‍ വിലക്കിയ ശേഷവും ഇയാള്‍ ശല്യം ചെയ്യുന്നത് തുടര്‍ന്നു.

Woman committed suicide after alleged harassments from neighbour afe
Author
First Published Dec 2, 2023, 3:04 AM IST

ഗുഡ്‍ഗാവ്: അയല്‍വാസിയുടെ ശല്യം കാരണം 30 വയസുകാരി സ്വന്തം വീടിനുള്ളില്‍ ജീവനൊടുക്കിയതായി പരാതി. ഹരിയാനയിലെ ഗുഡ്ഗാവില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ അനുരാധ എന്ന യുവതിയാണ് തൂങ്ങിമരിച്ചത്. രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പമാണ് യുവതി താമസിച്ചിരുന്നത്.

ഭര്‍ത്താവ് ജോലിക്ക് പോയിരുന്ന സമയത്താണ് യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ പിതാവ് കമല്‍ സിങ് നല്‍കിയ പരാതി പ്രകാരം ശിവജി നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അയല്‍വാസിയായ കിരണ്‍ പാല്‍ എന്നയാളെ പ്രതിയാക്കിയാണ് കേസ്. യുവതിയുടെ ഭര്‍ത്താവില്ലാത്ത സമയത്ത് ഇയാള്‍ നിരന്തരം വീട്ടിലെത്തി ശല്യം ചെയ്യുമായിരുന്നു എന്ന് പിതാവിന്റെ പരാതിയില്‍ ആരോപിക്കുന്നു. ഇത് കുടുംബാംഗങ്ങള്‍ വിലക്കിയ ശേഷവും ഇയാള്‍ ശല്യം ചെയ്യുന്നത് തുടര്‍ന്നു. ബുധനാഴ്ച രാത്രി കിരണ്‍ അനുരാധയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്നും ഇതിന് ശേഷം മാനസികമായി തളര്‍ന്ന അവര്‍ വ്യാഴാഴ്ച വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നുമാണ് പിതാവിന്റെ പരാതിയിലുള്ളത്. മകളെ കിരണ്‍ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306-ാം വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണയ്ക്കാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും നിയമപ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ദമ്പതികൾ പുറത്തിറങ്ങി ആശുപത്രിയില്‍ പോയതിന് പിന്നാലെ കാറിന് തീപിടിച്ചു; തനിയെ നീങ്ങി ഭിത്തിയിൽ ഇടിച്ചുനിന്നു

കോഴിക്കോട്: കോഴിക്കോട് അരയിടത്ത് പാലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു. പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ കാറാണ് കത്തിയത്. ബാബുരാജും ഭാര്യയും കാര്‍ നിര്‍ത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോഴാണ് കാറിന് തീപിടിച്ചത്. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചതോടെ കാര്‍ തനിയെ റോഡിലേക്ക് നീങ്ങി പാലത്തിന്റെ അപ്രോച്ച്‌ റോഡ് ഭിത്തിയില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു. തൊട്ടടുത്ത മാളിലെ ജീവനക്കാരും പിന്നീട് അഗ്നിശമനസേനയും എത്തിയാണ് തീ അണച്ചത്. കാറിന്റെ മുൻ ഭാഗമാണ് കത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios