കൃഷ്ണ: ആശുപത്രിയിൽ ഡോക്ടറില്ലെന്ന് പറഞ്ഞതിനെ തുടർന്ന് വീട്ടിലേക്ക് തിരിച്ചു പോയ യുവതി യാത്രാമധ്യേ വഴിയരികിൽ പ്രസവിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. പ്രദേശത്തെ ​സർക്കാർ ആശുപത്രിയിൽ നിന്നാണ് ഡോക്ടറിലെന്ന കാരണം പറഞ്ഞ് യുവതിയെ പറഞ്ഞയച്ചത്. ജില്ലയിലെ മൈലാവാരം പട്ടണത്തിലെ നാട്ടുകാരാണ് പ്രസവ സമയത്ത് യുവതിയെ സഹായിക്കാൻ കൂടെയുണ്ടായിരുന്നത്. റോ‍ഡരികിൽ യുവതി പ്രസവിക്കുന്നത് മറ്റാരും കാണാതിരിക്കാൻ ആ സമയത്ത് അവിടെ എത്തിയ മറ്റ് സ്ത്രീകൾ സാരി ഉപയോ​ഗിച്ച് മറ പോലെ പിടിച്ചിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളി‍ൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

പീരുമേട്ടില്‍ സുഹൃത്തിനെ വീഡിയോകോള്‍ ചെയ്‍ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്‍തു ...


സംഭവത്തെക്കുറിച്ച് അറിഞ്ഞ സ്ഥലം എംഎൽഎ വസന്ത കൃഷ്ണ പ്രസാദ് ഉടനടി ആംബുലൻസ് അയച്ച് യുവതിയെയും നവജാതശിശുവിനെയും വിജയവാഡ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ പറഞ്ഞുവിട്ട പ്രാദേശിക ആശുപത്രിയിലെ മെഡിക്കൽ ഓഫീസറുമായി എംഎൽഎ സംസാരിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് താക്കീത് നൽകുകയും ചെയ്തു. കൂടാതെ സംഭവത്തെക്കുറിച്ച് ജില്ലാ കളക്ടർ എം ഇംതിയാസിനെ വിവരമറിയിക്കുകയും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.