റീന ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്.

മുംബൈ: മുംബൈയില്‍ 22 നില കെട്ടിടത്തിന്റെ പതിനെട്ടാം നിലയില്‍ നിന്ന് വീണ് 47കാരിയ്ക്ക് ദാരുണാന്ത്യം. മുംബൈ ബന്ദൂപിലെ ത്രിവേണി സംഘം ഹൗസിംഗ് സൊസൈറ്റിയില്‍ താമസിക്കുന്ന റീനാ സൊളാന്‍കി എന്ന മധ്യവയസ്‌കയാണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. റീന ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നു മാസങ്ങളായി റീന വിവിധ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്നും ഇതിന്റെ മാനസികവിഷയങ്ങളാല്‍ ജീവനൊടുക്കിയെന്നാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. 


സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥന്‍, കൂട്ടുനിന്ന് ഭാര്യ, കേസ്

ദില്ലി: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ കേസ്. അച്ഛന്‍ മരിച്ചശേഷം ഉദ്യോഗസ്ഥന്റെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായതും ഗര്‍ഭിണിയായതും. പോക്‌സോ കുറ്റമടക്കം ചുമത്തിയാണ് എഫ്‌ഐആര്‍. സംഭവത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. 2020നും 2021നും ഇടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 2020ലാണ് പന്ത്രണ്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ സംരക്ഷണം ഉദ്യോഗസ്ഥന്‍ ഏറ്റെടുക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തിന് പിന്നാലെ രക്ഷകര്‍തൃത്വം ഏറ്റെടുത്ത് ഉദ്യോഗസ്ഥന്‍ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. പിന്നാലെ ഇയാള്‍ കുട്ടിക്കെതിരായ അതിക്രമം ആരംഭിക്കുകയായിരുന്നു.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെ ഉദ്യോഗസ്ഥന്റെ ഭാര്യ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ നല്‍കി പീഡനം മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചതിന് പിന്നാലെ സുഖമില്ലാതെ വന്ന കുട്ടിയെ അമ്മയെ വിളിച്ച് വരുത്തി ഒപ്പം വിടുകയായിരുന്നു ഉദ്യോഗസ്ഥനും കുടുംബവും ചെയ്തത്. മകളെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഏറെക്കാലമായി ക്രൂരപീഡനത്തിന് ഇരയായതായി അറിഞ്ഞത്. കേസില്‍ ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് എതിരെ ക്രിമിനല്‍ ഗൂഡാലോചനയ്ക്കാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. 

3 ദിവസം ജാഗ്രത വേണം; ഇടിമിന്നലോട് കൂടിയ മഴ, 55 കി.മീ വരെ വേഗത്തിൽ കാറ്റ്, മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

YouTube video player