ഗ്രാമത്തില്‍ റോഡുകളോ കൃത്യമായ അഴുക്കുചാലുകളോ ഇല്ല. തുടര്‍ന്നാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ സമരത്തിനിറങ്ങിയത്. 

ആഗ്ര (ഉത്തര്‍പ്രദേശ്): ഗ്രാമത്തിലേക്ക് റോഡും അഴുക്കുചാലും നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ യുവതി മരിച്ചു. 81 ദിവസം സമരം നടത്തിയ 48കാരിയായ റാണി ദേവിയാണ് കഴിഞ്ഞ ദിവസം സമരസ്ഥലത്ത് മരണത്തിന് കീഴടങ്ങിയത്. അജീജ്പുര സിരോലി ഗ്രാമത്തിലെ ധനോലിയിലാണ് യുവതി താമസിക്കുന്നത്. ഗ്രാമത്തില്‍ റോഡുകളോ കൃത്യമായ അഴുക്കുചാലുകളോ ഇല്ല. തുടര്‍ന്നാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ സമരത്തിനിറങ്ങിയത്. ശനിയാഴ്ച സമരപ്പന്തലില്‍ ഉറങ്ങിയ റാണി ദേവി ഞായറാഴ്ച രാവിലെ എണീറ്റില്ല.

റാണിക്ക് സമീപം ഉറങ്ങിയ മറ്റൊരു സ്ത്രീയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി എല്ലാ വാതിലുകളും മുട്ടി പരാജയപ്പെട്ടതോടെയാണ് ഗ്രാമീണര്‍ സമരത്തിനിറങ്ങിയത്. കഴിഞ്ഞ 81 ദിവസമായി സമരം തുടങ്ങിയിട്ട്. മാല്‍പുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വികാസ് നഗറിലാണ് റാണിയും കുടുംബവും താമസിച്ചിരുന്നത്.