മുംബൈ: ആ കുഞ്ഞു കരച്ചില്‍ പുഞ്ചിരി നിറച്ചത് നിരവധി ആളുകളിലാണ്. ആശുപത്രിയിലെ കാത്തിരിപ്പിനും നെഞ്ചിടിപ്പിനും അധികം ദൈര്‍ഘ്യം നല്‍കാതെ റെയില്‍വേ സ്റ്റേഷനിലെ ക്ലിനിക്കില്‍ യാത്രക്കാരിക്ക് സുഖപ്രസവം. ഓടുന്ന ട്രെയിനില്‍ വെച്ചാണ് യുവതിക്ക് പ്രസവവേദന തുടങ്ങിയത്. മുംബൈയില്‍ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍ നിന്നും താനെ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു യുവതി. 

ശനിയാഴ്ച താനെ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോഴാണ് ട്രെയിനില്‍ വെച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് യുവതിയെ റെയില്‍വേ സ്റ്റേഷനില്‍ ഒരു രൂപയ്ക്ക് ചികിത്സ ലഭ്യമാക്കുന്ന ക്ലിനിക്കകില്‍ യുവതിയെ എത്തിച്ച് അടിയന്തര ചികിത്സ നല്‍കി. പ്രസവശേഷം  അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇത് ഒമ്പതാം തവണയാണ് റെയില്‍വേ സ്റ്റേഷനിലെ ഒരു രൂപ ചികിത്സാ കേന്ദ്രത്തില്‍ വിജയകരമായി പ്രസവ ചികിത്സ നടത്തുന്നത്.