പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം വിവാഹം മുടക്കാനായി കാമുകനും വധുവും ചേര്‍ന്ന് നടത്തിയ നാടകമാണെന്ന് വ്യക്തമായത്. സംഭവം മനസിലാക്കിയ പൊലീസ് കേസെടുക്കാതെ, ഇരുവരെയും താക്കീത് ചെയ്ത് പറഞ്ഞയച്ചു. 

ചെന്നൈ: വരന്‍റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതില്‍ വധുവിന്‍റെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ട്വിസ്റ്റ്. ചെന്നൈയിലാണ് വിവാഹതലേന്ന് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചെന്നൈ അയ്യാനവാരത്താണ് സംഭവം അരങ്ങേറിയത്. വിവാഹതലേന്ന് വരന്റെ വീട്ടില്‍ വിവാഹ തലേന്നുള്ള സത്കാരം നടക്കുമ്പോഴാണ് പ്രതിശ്രുത വരന്റെ ഫോണില്‍ ചില ചിത്രങ്ങള്‍ ലഭിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

വധുവിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും വരന് ഒരാള്‍ അയച്ചുനല്‍കുകയായിരുന്നു. ഇത് കണ്ട ഉടന്‍ തന്നെ വധുവിന്റെ വീട്ടില്‍ വിളിച്ച് വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി വരന്റെ വീട്ടുകാര്‍ അറിയിച്ചു. പിന്നാലെ വധുവിന്റെ വീട്ടുകാര്‍ പരാതി നല്‍കി. 

ഈ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം വിവാഹം മുടക്കാനായി കാമുകനും വധുവും ചേര്‍ന്ന് നടത്തിയ നാടകമാണെന്ന് വ്യക്തമായത്. സംഭവം മനസിലാക്കിയ പൊലീസ് കേസെടുക്കാതെ, ഇരുവരെയും താക്കീത് ചെയ്ത് പറഞ്ഞയച്ചു. 

ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചുതന്ന മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചിത്രങ്ങള്‍ അയച്ച യുവാവ് പ്രതിശ്രുത വധുവിന്റെ കാമുകനാണെന്ന് വ്യക്തമായി . ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ യുവതിയുമായുള്ള പ്രേമവും ഇരുവരും ചേര്‍ന്ന് വിവാഹം മുടക്കാന്‍ മെനഞ്ഞ തനന്ത്രവും പുറത്തായി. 

കാമുകിയുടെ നിര്‍ദേശപ്രകാരമാണ് ചിത്രങ്ങളും വീഡിയോയും വരന് അയച്ചുകൊടുത്തതെന്ന് യുവാവിന്റെ കുറ്റസമ്മതമൊഴിയില്‍ പറയുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വധുവിന്റെ വീട്ടുകാര്‍ ഇതിനെ എതിര്‍ത്തിരുന്നതായും യുവാവ് പറയുന്നു. 

തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിവാഹം മാതാപിതാക്കള്‍ നിശ്ചയിക്കുകയായിരുന്നു. അതിനിടെയാണ് കല്യാണം മുടങ്ങാന്‍ പദ്ധതി ആസൂത്രണം ചെയ്തതെന്ന് നേശപാക്കം സ്വദേശി പൊലീസിനോട് പറഞ്ഞു.