പൊലീസുകാരനെ തള്ളിമാറ്റി സ്കൂട്ടര്‍ ഓടിച്ചുപോകാന്‍ ശ്രമിച്ചപ്പോള്‍ പൊലീസുകാരന്‍ താക്കോല്‍ ഈരിയെടുത്ത് വാഹനം മാറ്റി പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടതാണ് യുവതിയെ പ്രകോപിപ്പിച്ചത്.
ദില്ലി: ഹെല്‍മെറ്റ് ധരിക്കാതെ സ്കൂട്ടറില്‍ യാത്ര ചെയ്തത് തടഞ്ഞ പൊലീസുകാരനെ തല്ലി യുവതി. ദില്ലിയിലെ മെയിന്‍പുരിയിലാണ് ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്ത സ്ത്രീയെയും പുരുഷനെയും പൊലീസ് തടഞ്ഞത്.
സ്കൂട്ടര്‍ തടഞ്ഞപ്പോള്‍ സ്കൂട്ടറിന് പിന്നിലിരുന്ന യുവതി പൊലീസിനോട് കയര്‍ക്കുന്നതിന്‍റെയും അടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പൊലീസുകാരനോട് തര്‍ക്കിക്കുന്നതും തള്ളിമാറ്റുന്നതും അടിക്കുന്നതും വീഡിയോയില്‍ കാണാം. പൊലീസുകാരനെ തള്ളിമാറ്റി സ്കൂട്ടര്‍ ഓടിച്ചുപോകാന്‍ ശ്രമിച്ചപ്പോള്‍ പൊലീസുകാരന്‍ താക്കോല്‍ ഈരിയെടുത്ത് വാഹനം മാറ്റി പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടതാണ് യുവതിയെ പ്രകോപിപ്പിച്ചത്. റോഡ് ബ്ലോക്കായതോടെ പ്രശ്നത്തില്‍ ഇടപെട്ട മറ്റ് യാത്രക്കാര്‍ക്ക് നേരെയും ഇരുവരും കയര്‍ത്തു.
തല്ലിയത് യുവതി ആയതിനാല്‍ പൊലീസുകാരന്‍ പ്രതികരിച്ചില്ല. രണ്ടുപേരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
