ശ്രേയ മിത്ര എന്ന യുവതി പുരിയിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെ മേഫെയർ ഹെറിറ്റേജ് എന്ന ഹോട്ടൽ ബുക്ക് ചെയ്യവെയാണ് അമളി പറ്റിയത്. 

ദില്ലി: ​ഗൂ​ഗിളിന്റെ വ്യാജ ലിസ്റ്റിം​ഗിലൂടെ യുവതിക്ക് നഷ്ടമായത് 93,600 രൂപ. ഇൻസ്റ്റ​ഗ്രാമിലൂടെ യുവതി തന്നെയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. വ്യാജ ഗൂഗിൾ ലിസ്റ്റിംഗ് കണ്ട് ഒരു പ്രശസ്തമായ ഹോട്ടലിൽ മുറി ബുക്ക് ചെയ്ത യുവതിക്കാണ് പണം നഷ്ടമായിരിക്കുന്നത്. ശ്രേയ മിത്ര എന്ന യുവതി പുരിയിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെ മേഫെയർ ഹെറിറ്റേജ് എന്ന ഹോട്ടൽ ബുക്ക് ചെയ്യവെയാണ് അമളി പറ്റിയത്. 

മേഫെയർ ഹെറിറ്റേജ് പുരി എന്ന് ​ഗൂ​ഗിളിൽ സെർച്ച് ചെയ്തപ്പോൾ വന്നറിസൾട്ടിൽ ആദ്യം കണ്ട നമ്പറിൽ വിളിച്ചു. അങ്ങേത്തലയ്ക്കൽ ഫോൺ എടുത്തയാൾ ഹോട്ടൽ മുറിയുടെ ദൃശ്യങ്ങളും വിശദാംശങ്ങളും അയക്കുകയായിരുന്നു. അങ്ങനെ ആ ഹോട്ടലിൽ മുറിയെടുക്കാൻ തീരുമാനിച്ച യുവതിയോട് ബുക്കിംഗ് പ്രക്രിയ പൂർത്തിയാക്കാൻ അവർ ആവശ്യപ്പെട്ടുവെന്നും യുവതി വീഡിയോയിലൂടെ പറയുന്നു. 

View post on Instagram

പണം അടച്ച ശേഷം തട്ടിപ്പുകാർ യുവതിയ്ക്ക് ഒരു ഇൻവോയ്സും അയച്ചു നൽകി. പക്ഷെ ഇ-മെയിൽ വഴി കൺഫർമേഷൻ വേണമെന്ന് ശ്രേയ നിർബന്ധം പിടിച്ചു. എന്നാൽ സാങ്കേതിക തകരാർ ആണെന്ന് കാണിച്ച് അവർ ഇ-മെയിൽ അയച്ചില്ല. പിറ്റേന്ന് രാവിലെ അവർ വീണ്ടും വിളിച്ചു. ​ഗൂ​ഗിൾ പേ ആപ്പ് തുറന്ന് 'പേ' ക്ലിക്ക് ചെയ്യാനും സ്ഥിരീകരണം ലഭിക്കുന്നതിന് നൽകിയ ബുക്കിംഗ് ഐഡി നൽകാനും നിർദ്ദേശിച്ചു. എന്നാൽ അതെന്തിനാണെന്ന് സംശയമുദിച്ച യുവതി ഇത് വിസമ്മതിച്ചു. മെയിലിലൂടെ തന്നെ കൺഫർമേഷൻ വേണമെന്ന് ഉറച്ചു പറഞ്ഞതിനെത്തുടർന്ന് അവർ ഫോൺ കട്ട് ചെയ്ത് പോയതായും യുവതി വീഡിയോയിലൂടെ പങ്കുവച്ചു. 

സ്വയം കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ മിത്ര ഹോട്ടലിന്റെ ഔദ്യോഗിക കോൺടാക്റ്റ് നമ്പർ സംഘടിപ്പിക്കുകയും അവരെ വിളിച്ച് സംസാരിച്ചപ്പോൾ കാര്യങ്ങൾ ഉറപ്പിക്കുകയും ചെയ്തു. ഈ തട്ടിപ്പുകാർ ഇപ്പോഴഉം ആളുകളെ കബളിപ്പിക്കുണ്ടെന്നും ഈ നമ്പർ ഇപ്പോഴും ആക്ട്ീവാണെന്നും അവർക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും വീഡിയോയിലൂടെ യുവതി പറയുന്നു. പരാതിയെ തുടർന്ന് നിലവിൽ സൈബർ ക്രൈം വിഭാഗം വ്യാജ ഗൂഗിൾ ലിസ്റ്റിംഗ് നീക്കം ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 

അമ്പമ്പോ! യാചകയുടെ വീട്ടിൽ റെയ്ഡ് നടത്തിയ പൊലീസിന്റെ കണ്ണ് തള്ളി; സിനിമാക്കഥ പോലെ പ്ലാനിങ്ങും മോഷണവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...