മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തയാളുടെ മേല്‍ നടുറോഡില്‍ ശിവസേന പ്രവര്‍ത്തക മഷിയൊഴിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ഇയാള്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ യുവതി മഷി ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. ഇയാള്‍ തെന്നിമാറുകയോ യുവതിയെ തടയാന്‍ ശ്രമിക്കുകയോ ചെയ്തില്ല. 

ഉദ്ധവ് താക്കറെയ്‌ക്കെതിരെ എഴുതിയതിന് കഴിഞ്ഞ ദിവസം മുംബൈ സ്വദേശിയെ ശിവസേന  പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തിരുന്നു.