Asianet News MalayalamAsianet News Malayalam

ബുര്‍ഖ ഊരണം, മുഖം കാണിക്കണം; മധ്യപ്രദേശില്‍ സ്കൂട്ടര്‍ യാത്രികരായ യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം

സ്കൂട്ടര്‍ യാത്രികരെ തടഞ്ഞുനിര്‍ത്തിയ ശേഷം യുവതി ധരിച്ചിരുന്ന ബുര്‍ഖയും ഹിജാബും നീക്കം ചെയ്യണമെന്നായിരുന്നു അക്രമികളുടെ ആവശ്യം. യുവതിയുടെ പ്രതിഷേധം വകവയ്ക്കാതെ ബുര്‍ഖ അഴിച്ച് വാങ്ങുന്ന ദൃശ്യങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. 

woman riding pillion on a scooter was forced to remove her hijab by some people in Bhopal
Author
Islamnagar, First Published Oct 17, 2021, 4:36 PM IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ (Madhya Pradesh) സ്ത്രീയ്ക്കെതിരെ സദാചാര ആക്രമണം. സ്കൂട്ടറില്‍ യുവാവിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയോട് ഹിജാബും ബുര്‍ഖയും(girl forced to remove her burkha) നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ആള്‍ക്കൂട്ടം. ഭോപ്പാലിലെ (Bhopal ) ഇസ്ലാം നഗറില്‍ യുവാവിനൊപ്പം സഞ്ചരിക്കുമ്പോഴാണ് യുവതിക്ക് ദുരനുഭവം നേരിട്ടത്. ഹിന്ദുവായ യുവാവിനൊപ്പം യുവതി സഞ്ചരിക്കുന്നുവെന്ന സംശയത്തേത്തുടര്‍ന്നായിരുന്നു സദാചാര ആക്രമണം (Moral Policing).

സ്കൂട്ടര്‍ യാത്രികരെ തടഞ്ഞുനിര്‍ത്തിയ ശേഷം യുവതി ധരിച്ചിരുന്ന ബുര്‍ഖയും ഹിജാബും നീക്കം ചെയ്യണമെന്നായിരുന്നു അക്രമികളുടെ ആവശ്യം. യുവതിയുടെ പ്രതിഷേധം വകവയ്ക്കാതെ ബുര്‍ഖ അഴിച്ച് വാങ്ങുന്ന ദൃശ്യങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. സമുദായത്തിന് പെണ്‍കുട്ടി അപമാനമാണെന്ന വാദത്തോടെയാണ് അക്രമികള്‍ ബുര്‍ഖ അഴിച്ച് വാങ്ങുന്നത്. വീണ്ടും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവരുതെന്ന മുന്നറിയിപ്പോടെയാണ് യുവതിയെയും യുവാവിനെയും അക്രമികള്‍ വിട്ടയച്ചത്.

ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. യുവതിയുടെ മുഖം കാണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമികള്‍ ഇവരെ തടഞ്ഞത്. സംഭവത്തില്‍ വീഡിയോയില്‍ കണ്ട അക്രമികളെ പൊലീസ് മുന്നറിയിപ്പ് നല്‍കി വിട്ടയച്ചതായി പൊലീസ് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. കഴിഞ്ഞമാസം ബെംഗലുരുവിലും സമാനസംഭവം ഉണ്ടായിരുന്നു. സഹപ്രവര്‍ത്തകയെ വീട്ടില്‍ വിടാന്‍ എത്തിയപ്പോഴായിരുന്നു ബെംഗലുരുവിലെ അക്രമം. 

Follow Us:
Download App:
  • android
  • ios