സംഭവത്തില്‍ അ‍ഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അസാം: അസാമില്‍ 22 കാരി നവജാത ശിശവിനെ വിറ്റു. 50,000 രൂപയ്ക്കാണ് അമ്മ കുട്ടിയെ വിറ്റത് എന്നാണ് റിപ്പോര്‍ട്ട്. ശിവസാഗര്‍ സിവില്‍ ഹോസ്പിറ്റലില്‍ വെച്ചാണ് യുവതി പ്രസവിച്ചത്. യുവതിയുടെ വിവാഹം കഴിഞ്ഞിരുന്നില്ല. കുട്ടിയെ വില്‍ക്കാന്‍ കൂടെ നിന്നത് യുവതിയുടെ അമ്മയാണ്.

സംഭവം അറിഞ്ഞ് ശിശുക്ഷേമ സമിതി ആശുപത്രിയിലെത്തിയപ്പോഴേക്കും യുവതിയും അവരുടെ അമ്മയും ചേര്‍ന്ന് കു‌ട്ടിയെ വിറ്റു എന്നാണ് പൊലീസ് പറയുന്നത്. അസാമില്‍ തന്നെയുള്ള കുട്ടികളില്ലാത്ത ഒരു ദമ്പതികളാണ് പണം നല്‍കി കുഞ്ഞിനെ വാങ്ങിയത്. നിലവില്‍ അധികൃതര്‍ അവരില്‍ നിന്ന് കുട്ടിയെ ഏറ്റെടുത്ത് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയെ വില്‍ക്കുന്നതില്‍ ഒരു ആശ വര്‍ക്കര്‍ പങ്കാളിയായിട്ടുണ്ടെന്ന വിവരവുമുണ്ട്. ഈ ആശാ വര്‍ക്കറെയും കുഞ്ഞിന്‍റെ അമ്മയേയും അമ്മൂമ്മയേയും കുട്ടിയെ വാങ്ങിയ ദമ്പതികളെയും പൊലീസ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

YouTube video player