ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നാഗരത്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് ആറ് മാസത്തോളം സ്വന്തം വീട്ടിലായിരുന്നു. 

ബംഗളുരു: ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തില്‍ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഗജേന്ദ്രഗഡ് താലൂക്കിലുള്ള ഗ്രാമത്തിലാണ് സംഭവം. നവംബര്‍ 22നാണ് കൊലപാതകം നടന്നതെങ്കിലും കേസില്‍ വീട്ടമ്മയെ പ്രതിയാക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സരോജ ഗൂലി എന്ന സ്ത്രീയാണ് സ്വന്തം മകന്റെ മകനെ കൊലപ്പെടുത്തിയത്.

സരോജയുടെ മകന്‍ വിവാഹം ചെയ്ത നാഗരത്നയോടുള്ള ദേഷ്യമാണ് അവരുടെ മകന്‍ അദ്വികിനെ കൊല്ലുന്നതിലേത്ത് എത്തിയത്. സരോജയ്ക്ക് മകന്റെ ഭാര്യയോടെ കടുത്ത ദേഷ്യമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നാഗരത്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് ആറ് മാസത്തോളം സ്വന്തം വീട്ടിലായിരുന്നു. അവിടെ നിന്ന് ഭര്‍ത്താവിന്റെ വീട്ടിലെത്തിയത് മൂന്ന് മാസമേ ആയിരുന്നുള്ളൂ. നവംബര്‍ 22ന് വീട്ടുജോലികളുമായി നാഗരത്ന തിരക്കായിരുന്ന സമയത്താണ് കൊലപാതകം നടന്നത്. 

വീട്ടിലെ ജോലികള്‍ തീര്‍ത്ത് നാഗരത്ന മടങ്ങിവന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. അമ്മായിഅമ്മയോട് ചോദിച്ചപ്പോള്‍ തൃപ്തികരമായ മറുപടിയുമില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ഗജേന്ദ്രഗഡ് പൊലീസെത്തി ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം സമീപത്തുള്ള കണ്ടല്‍കാട്ടില്‍ കുഴിച്ചിട്ടെന്ന് സമ്മതിച്ചു. പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റമോര്‍ട്ടത്തിന് അയച്ചു. കഴിക്കാന്‍ പറ്റാത്ത പലതും സരോജ കുഞ്ഞിന് കൊടുക്കാറുണ്ടായിരുന്നെന്ന് നാഗരത്ന ആരോപിച്ചു. എന്നാല്‍ കുഞ്ഞിനെ കൊല്ലുമെന്ന് കരുതിയില്ലെന്നും അവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.

ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു; ബസ്സിൽ 50 പേർ, വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തൃശൂർ: ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിലാണ് തീ പടർന്നത്. ഈ സമയത്ത് ഏഴു കുട്ടികളടക്കം 50 പേരാണ് ബസ്സിലുണ്ടായിരുന്നത്. റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു. 

ബസ്സിലെ ഡ്രൈവറുടെ സീറ്റ് കത്തി നശിച്ചു. ഫയർഫോഴ്സും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പ് തന്നെ പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു. സെൽഫ് മോട്ടോർ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവർ പറഞ്ഞു. ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസിലിണ്ടറുകൾ ബസ്സിൽ ഉണ്ടായിരുന്നതും പെട്രോൾ പമ്പിനു മുന്നിലായതും ആശങ്ക പരത്തി. ഡീസൽ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതും വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...