മധുര (ഉത്തര്‍പ്രദേശ്): മൊബൈല്‍ മോഷ്ടിച്ചയാളെ യുവതി സാഹസികമായി പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തോര്‍ത്തുപയോഗിച്ച് പ്രതിയുടെ കഴുത്തില്‍ കുരുക്കിട്ടാണ് യുവതി ഇയാളെ കീഴ്പ്പെടുത്തിയത്.

മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് യുവതി ഇയാളുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പ്രതിയെന്ന് ആരോപിക്കുന്നയാളുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നു. സ്ത്രീ രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് പറഞ്ഞു. യുവതി പരാതി നല്‍കുകയാണെങ്കില്‍ നടപടി എടുക്കുമെന്നും പൊലീസ് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.