ഒഡിഷ : ഭര്‍ത്താവിന്‍റെ സഹോദരനുമായി അവിഹിതബന്ധം ആരോപിച്ച് യുവതിയെ തല മൊട്ടയിടിച്ച് നടുറോഡിലൂടെ നടത്തിച്ചു. ഒഡീഷയിലെ ബാലസോറിലാണ് ദാരുണമായ സംഭവം 25 വയസുള്ള യുവതിയെ ഭര്‍ത്തൃസഹോദരനുമായി അവിഹിതബന്ധം ആരോപിച്ച് ഒരു സംഘം തല മുണ്ഡനം ചെയ്ത് നടുറോഡിലൂടെ നടത്തുകയായിരുന്നു. 

ബുധനാഴ്ച രാത്രിയാണ് ആറംഗ സംഘം യുവതിയുടെ തല മുണ്ഡനം ചെയ്ത് പട്ടാപ്പകല്‍ നടുറോഡിലൂടെ നടത്തിച്ചത്. ഇതിന് ശേഷം അവര്‍ യുവതിയെ  കാട്ടില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് പെൺകുട്ടി കാട്ടില്‍ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തി. സംഭവമറിഞ്ഞ യുവതിയുടെ പിതാവ് പൊലീസ് സ്റ്റേഷനത്തിലെത്തി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് സ്ത്രീകളടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രതികളെല്ലാവരും പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ തന്നെ ഉള്ളവരും ബന്ധുക്കളുമാണെന്നാണ് പൊലീസ് പറയുന്നത്.