ശക്തമായ വാക്പോരാണ ഭരണ പ്രതിപക്ഷ അം​ഗങ്ങൾ ലോക്സഭയിൽ ന‌‌ടത്തിയത്. അനുകൂലിച്ച് 251 പേരും എതിർത്ത് 185 പേരും വോട്ട് ചെയ്തു. 

ദില്ലി: വനിത സംവരണ ഭേദ​ഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ അനുമതി. വോട്ടെടുപ്പിലൂടെയാണ് അനുമതി നേ‌ടിയത്. പ്രതിപക്ഷ ആവശ്യം പരി​ഗണിച്ചായിരുന്നു വോ‌ട്ടെടുപ്പ്. ശക്തമായ വാക്പോരാണ ഭരണ പ്രതിപക്ഷ അം​ഗങ്ങൾ ലോക്സഭയിൽ ന‌‌ടത്തിയത്. അനുകൂലിച്ച് 251 പേരും എതിർത്ത് 185 പേരും വോട്ട് ചെയ്തു. ബിൽ സഭയിൽ കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷം ഒന്നടങ്കം എതിര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ബിൽ ചര്‍ച്ചക്ക് എടുക്കരുതെന്ന നിലപാടാണ് പല എംപിമാരും സ്വീകരിച്ചത്. അതിന് ശേഷമാണ് വോട്ടെടുപ്പ് നിര്‍ദേശിച്ചത്. ഫെഡറല്‍ തത്വത്തിന് നേരെയുള്ള ആക്രമണമെന്നാണ് ബില്ലിനെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഭരണഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് കെസി വിമര്‍ശിച്ചു. ബിൽ ആശങ്കപ്പെടുത്തുന്നതെന്ന് കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ബിൽ പിൻവലിക്കണമെന്ന് എൻകെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ വിമര്‍ശനങ്ങള്‍ ചര്‍ച്ചയിലാകാമെന്നാണ് അമിത് ഷാ പ്രതികരിച്ചത്. 

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News