ബെംഗളൂരുവിലെ ഐ ടി ജീവനക്കാരിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിയിൽ നിന്ന് പിഴയായി 1000 രൂപയും ചുമത്തി.
ബെംഗളൂരു: ഡ്രൈവിങ്ങിനിടെ ഓഫീസ് ജോലി ചെയ്ത ടെക്കിക്ക് പിഴ ചുമത്തി പൊലീസ്. ബെംഗളൂരുവിലെ ഐ ടി ജീവനക്കാരിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിയിൽ നിന്ന് പിഴയായി 1000 രൂപയും ബെംഗളൂരു നോർത്ത് പൊലീസ് ഈടാക്കി. യുവതി കാർ ഓടിക്കുന്നതിനിടെ ലാപ്ടോപ് ഉപയോഗിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. ജോലി സമ്മർദ്ദമാണ് നിയമ ലംഘനത്തിലേക്ക് നയിച്ചതെന്ന് ടെക്കി പൊലീസിനോട് പറഞ്ഞു. വര്‍ക്ക് ഫ്രം ഹോം ആകാം, വർക്ക് ഫ്രം കാർ വേണ്ടെന്നാണ് പൊലീസിന്റെ നിലപാട്.
Add Asianetnews as a Preferred Source

Scroll to load tweet…
