Asianet News MalayalamAsianet News Malayalam

വർക്ക് ഫ്രം ഹോം തട്ടിപ്പ് കേസ്: 5.85 കോടി കണ്ടുകെട്ടി,കമ്പനികൾക്ക് ചൈനീസ് ബന്ധമെന്ന് ഇഡി

വർക്ക് ഫ്രം ഹോം രീതിയിൽ പാർട്ട് ടൈം ജോലി വാഗ്ദാനം നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെയായിരുന്നു ഇഡി അന്വേഷണം

Work from home fraud case: 5.85 crore seized, ED says companies have Chinese connection
Author
First Published Oct 4, 2022, 9:19 AM IST


ബെംഗളൂരു : വർക്ക് ഫ്രം ഹോം തട്ടിപ്പ് കേസിൽ 5 .85 കോടി രൂപ കണ്ടുകെട്ടി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് . ബെംഗുളൂരൂ അടക്കം പന്ത്രണ്ട് ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പണം കണ്ടെത്തിയത്. 92 പേർക്കെതിരെ ഇഡി കേസെടുത്തു . പ്രതികളിൽ  6പേർ വിദേശ പൗരന്മാർ ആണ്. തട്ടിപ്പ് കമ്പനികൾക്ക് ചൈനീസ് ബന്ധമുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്

വർക്ക് ഫ്രം ഹോം രീതിയിൽ പാർട്ട് ടൈം ജോലി വാഗ്ദാനം നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെയായിരുന്നു ഇഡി അന്വേഷണം . 
കീപ്പ് ഷെയർ എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട് 

'പോപ്പുലർ ഫ്രണ്ട് ഹാത്രസിൽ വർഗീയ കലാപത്തിന് ശ്രമിച്ചു' ,സിദ്ദിഖ് കാപ്പനടക്കം ഇതിനായി നിയോഗിക്കപ്പെട്ടു-ഇഡി

 


 

Follow Us:
Download App:
  • android
  • ios