Asianet News MalayalamAsianet News Malayalam

ടണലിൽ കുടുങ്ങി തൊഴിലാളികൾ; രക്ഷിക്കാനുള്ള ശ്രമം ഒരു ദിവസം കൂടി നീണ്ടേക്കും; സുരക്ഷിതരെന്ന് മുഖ്യമന്ത്രി

20 മീറ്ററോളം നീക്കിയെങ്കിലും തുടർച്ചയായി മണ്ണിടിഞ്ഞതോടെ ശ്രമം ദുഷ്ക്കരമാവുകയായിരുന്നു. വശങ്ങളിലും മുകളിലും കോണ്ക്രീറ്റ് സ്പ്രേ ചെയ്ത് ബലപ്പെടുത്തിയാണ് ദൗത്യം തുടരുന്നത്.  
 

Workers trapped in tunnel rescue effort may take another day sts
Author
First Published Nov 14, 2023, 1:58 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ടണലിൽ അകപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം ഒരു ദിവസം കൂടി നീണ്ടേക്കും. സ്റ്റീൽ പൈപ്പുകളിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനുളള നീക്കമാണ് നടക്കുന്നത്. കുടുങ്ങിയവർ സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ആറംഗ സംഘത്തെ നിയോഗിച്ചു. 

സിൽക്യാര തുരങ്കത്തിനകത്തു കുടുങ്ങിയ നാൽപതു നിർമ്മാണ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ശ്രമം ഊർജ്ജിതമായി തുടരുകയാണ്. മൂന്നാം ദിനത്തിലേക്ക് കടന്ന നീക്കത്തിനിടെ ആശങ്കയിലാണ് ദൌത്യ സംഘം. കുടുങ്ങിക്കിടക്കുന്നവരുമായി ദൗത്യസംഘം തുടർച്ചയായി ആശയ വിനിമയം നടത്തുന്നുണ്ട്. ഭക്ഷണവും വെളളവും നൽകുന്നതും തുടരുന്നു. തുരങ്കം ഇടിഞ്ഞതിനെ തുടർന്നുള്ള  അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തത്ക്കാലം നിർത്തിവച്ചു. 20 മീറ്ററോളം നീക്കിയെങ്കിലും തുടർച്ചയായി മണ്ണിടിഞ്ഞതോടെ ശ്രമം ദുഷ്ക്കരമാവുകയായിരുന്നു. വശങ്ങളിലും മുകളിലും കോണ്ക്രീറ്റ് സ്പ്രേ  ചെയ്ത് ബലപ്പെടുത്തിയാണ് ദൗത്യം തുടരുന്നത്.  

ഹരിദ്വാറിൽ നിന്നും സ്റ്റീൽ പൈപ്പുകൾ സംഭവസ്ഥലത്തെത്തിച്ചു. അവശിഷ്ടങ്ങൾക്കിടയിലൂടെ സ്റ്റീൽ കുഴൽ ഹൈഡ്രോളിക് ജാക് ഉപയോഗിച്ചു കടത്തി  തൊഴിലാളികളെ പുറത്തെത്തിക്കാനാണ് നീക്കം.  കുടുങ്ങിക്കിടക്കുന്നവർ സുരക്ഷിതരെന്നും തൊഴിലാളികളുടെ കുടുംബങ്ങളുമായി സംസാരിച്ചുവെന്നും മുഖ്യമന്ത്രി പുഷ്കർ സിംങ് ധാമി പറഞ്ഞു. കേന്ദ്ര സംസ്ഥാന ദുരന്തനിവാരണസേനയുടേയും പോലീസിന്റെയും നേതൃത്വത്തിൽ  ഇരുന്നൂറിലധികം രക്ഷാപ്രവർത്തകരാണ് ദൌത്യം തുടരുന്നത്. തുരങ്ക കവാടത്തിലുണ്ടായ മണ്ണിടിച്ചിലാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആറംഗ വിദഗ്ദ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് സർക്കാർ. 

ഹിജാബ് നിരോധനത്തിൽ നിലപാട് മാറ്റി കർണാടക സർക്കാർ; തല മറക്കുന്ന എല്ലാ വസ്ത്രവും വീണ്ടും നിരോധിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios