യു.എന്‍ സസ്‍റ്റെനബിള്‍ സൊല്യൂഷന്‍സ് നെറ്റ്‍വര്‍ക്ക് പുറത്തുവിട്ട റിപ്പോർട്ട് കോവിഡിന്‍റെ പ്രത്യേക സാഹചര്യവും ആഗോള തലത്തിലുള്ള സാമൂഹികാവസ്ഥയും കണക്കിലെടുത്താണ് തയ്യാറാക്കിയത്.
യുഎൻ: 20201 ലെ ലോക സന്തോഷ സൂചിക റിപ്പോർട്ടിൽ ഇന്ത്യക്ക് 139ാം സ്ഥാനം. ഐക്യരാഷ്ട്ര സഭയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.
സന്തോഷത്തിന്റെ കാര്യത്തിൽ ഫിൻലാൻഡാണ് ഒന്നാമത്. നാലു വർഷം തുടർച്ചയായി ഈ റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തെത്തുന്നത് ഫിൻലൻഡാണ്. 149 രാജ്യങ്ങളുള്ള പട്ടികയിലാണ് ഇന്ത്യ 139ാമതെത്തിയത്.
2012 മുതലാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ വേള്‍ഡ് ഹാപ്പിനസ് റിപ്പോർട്ട് തയ്യാറാക്കുന്നത്. വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം, സാമൂഹ്യതലത്തിൽ ലഭിക്കുന്ന പിന്തുണ, ആയുര്‍ദൈര്‍ഘ്യം, പൗരസ്വാതന്ത്ര്യം, തൊഴിൽ സുരക്ഷ, അഴിമതി തുടങ്ങിയ വിവിധ ഘടകങ്ങളും വിവിധ സര്‍വേകളിലെ ഫലങ്ങളുമാണ് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനം.
പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. കൊവിഡ് എങ്ങനെയാണ് ജനങ്ങളുടെ ജീവിത സാഹചര്യത്തെ ബാധിച്ചതെന്നും ലോകത്തെങ്ങുമുള്ള വിവിധ സർക്കാരുകൾ ഈ മഹാമാരിയെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും അറിയുക എന്ന്. റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യു.എന്‍ സസ്‍റ്റെനബിള്‍ സൊല്യൂഷന്‍സ് നെറ്റ്‍വര്‍ക്ക് പുറത്തുവിട്ട റിപ്പോർട്ട് കോവിഡിന്‍റെ പ്രത്യേക സാഹചര്യവും ആഗോള തലത്തിലുള്ള സാമൂഹികാവസ്ഥയും കണക്കിലെടുത്താണ് തയ്യാറാക്കിയത്. ഫിൻലൻഡിന് പിന്നാലെ ഐസ്ലൻഡ്, ഡെന്മാർക്ക്, സ്വിറ്റ്സർലന്റ്, നെതർലൻഡ്സ്, സ്വീഡൻ, ജർമനി, നോർവേ എന്നിവയാണ് പട്ടികയിലുള്ളത്.
ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാകിസ്താൻ ബംഗ്ലാദേശ് ചൈന എന്നീ രാജ്യങ്ങൾ ഇന്ത്യയേക്കാൾ വളരെ മുന്നിലാണ്. 105-ാം സ്ഥാനത്താണ് പാകിസ്ഥാൻ. ചൈനക്ക് 84-ാം സ്ഥാനവും ബംഗ്ലാദേശിന് 101-ാം സ്ഥാനവുമുണ്ട്. 2019 ലെ റിപ്പോർട്ടിൽ ഇന്ത്യ 140ാം സ്ഥാനത്തായിരുന്നു.
