പായും ഗ്രാമത്തിന് സമീപമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്ന 13 പേർക്കായി തെരച്ചിൽ തുടരുകയാണ്.
ദിസ്പൂര്‍: അസമിലെ ജോർഹട്ടിൽ വച്ച് കാണാതായ വ്യോമസേനയുടെ AN-32 വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പായും ഗ്രാമത്തിന് സമീപമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്ന 13 പേർക്കായി തെരച്ചിൽ തുടരുകയാണ്. ജോർഹട്ടിലെ വ്യോമസേനാ വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നത്.
1 മണിയോടെ വിമാനത്തിൽ നിന്ന് അവസാനസന്ദേശമെത്തി. പിന്നീട് ഒരു വിവരവും ലഭ്യമായിട്ടില്ല. എട്ട് വ്യോമസേനാംഗങ്ങളും അഞ്ച് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിനായി സുഖോയ് ഉൾപ്പടെ ലഭ്യമായ എല്ലാ വിമാനങ്ങളും ഉപയോഗിച്ച് തെരച്ചിൽ നടത്തുകയാണ് വ്യോമസേന.
