നീരജ് ചോപ്രയുടെ ജാവലിൻ പാകിസ്ഥാൻ താരം അർഷാദ് നദീം എടുത്തതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപം ഉയർന്നിരുന്നു. വൃത്തികെട്ട അജണ്ടകൾക്കും സ്ഥാപിത താൽപര്യങ്ങൾക്കുമായി തന്നെ ഉപയോഗിക്കരുതെന്നായിരുന്നു നീരജ് ചോപ്രയുടെയും പ്രതികരണം

ദില്ലി: നീരജ് ചോപ്രക്ക് പിന്തുണയുമായി ഗുസ്തി താരം ബജ്‌രംഗ് പൂനിയ രം​ഗത്തെത്തി. കായികരംഗത്തെ ഭിന്നിപ്പിന്നായി ഉപയോഗിക്കരുതെന്ന് ബജ്‌രംഗ് പൂനിയ പറഞ്ഞു. എല്ലാ കായിക താരങ്ങളെയും ബഹുമാനിക്കണം. പാകിസ്ഥാനിൽ നിന്നായത് കൊണ്ട് മാത്രം ഒരു താരത്തിനെതിരെ പറയരുതെന്നും ബജ്‌രംഗ് പൂനിയ ആവശ്യപ്പെട്ടു. ടോക്കിയോ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ താരമാണ് ബജ്‌രംഗ് പൂനിയ.

നീരജ് ചോപ്രയുടെ ജാവലിൻ പാകിസ്ഥാൻ താരം അർഷാദ് നദീം എടുത്തതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപം ഉയർന്നിരുന്നു. വൃത്തികെട്ട അജണ്ടകൾക്കും സ്ഥാപിത താൽപര്യങ്ങൾക്കുമായി തന്നെ ഉപയോഗിക്കരുതെന്നായിരുന്നു നീരജ് ചോപ്രയുടെയും പ്രതികരണം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona