ഛണ്ഡീഗഡ്: പ്രശസ്ത ഗുസ്തി താരം ബബിത ഫൊഗട്ട് ഹരിയാന പൊലീസ് സബ് ഇൻസ്‌പെക്ടർ ജോലി രാജിവച്ചു. ബിജെപിയിൽ അംഗത്വം എടുത്തതിനാലാണ് രാജിയെന്ന് ബബിത ഫൊഗട്ട് പ്രതികരിച്ചു.

ആഗസ്റ്റ് 13 ന് സമർപ്പിച്ച രാജിക്കത്ത് അംഗീകരിച്ചതായി ഹരിയാന സായുധ പൊലീസ് സേന അഞ്ചാം ബറ്റാലിയൻ കമ്മാന്റന്റ് സുരീന്ദർ പാൽ സിംഗ് അറിയിച്ചു.

"ഞാൻ പാർട്ടിയിൽ ചേർന്നിരുന്നു. പോലീസിൽ നിന്നു രാജിവെച്ച ശേഷം മാത്രമേ എനിക്ക് രാഷ്ട്രീയത്തിൽ ഇറങ്ങാനാകുമായിരുന്നുള്ളൂ. അതാണ് അതിന്റെ ശരി. അതുകൊണ്ട് ഞാൻ ഓഗസ്റ്റിൽ തന്നെ ഉദ്യോഗത്തിൽ നിന്നുള്ള എന്റെ രാജിക്കത്ത് സമർപ്പിച്ചിരുന്നു." ബബിത ഫൊഗട്ട് പ്രതികരിച്ചു.