Asianet News MalayalamAsianet News Malayalam

'ലൈംഗിക അതിക്രമം നടന്നിട്ടില്ല', ആരോപണങ്ങള്‍ നിഷേധിച്ച് ദേശീയ ഗുസ്‍തി ഫെഡറേഷന്‍

പ്രതിഷേധങ്ങൾക്ക് പിന്നിൽ വ്യക്തിപരമായ താല്‍പ്പര്യങ്ങളാണെന്നാണ് ഫെഡറേഷന്‍ നിലപാട്. 

Wrestling federation of india deny allegations against president Brij Bhushan Sharan Singh
Author
First Published Jan 21, 2023, 5:29 PM IST

ദില്ലി: ഗുസ്തി താരങ്ങൾ ഉയർത്തിയ ആരോപണങ്ങൾ നിഷേധിച്ച് ദേശീയ ഗുസ്തി ഫെഡറേഷൻ. കായിക മന്ത്രാലയത്തിന് നൽകിയ വിശദീകരണത്തിലാണ് ആരോപണങ്ങൾ നിഷേധിച്ചത്.
ലൈംഗിക അതിക്രമങ്ങൾ നടന്നിട്ടില്ല എന്നും പ്രതിഷേധങ്ങൾക്ക് പിന്നിൽ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ ആണെന്നുമാണ് ഫെഡറേഷൻ വിശദീകരണത്തിൽ പറഞ്ഞത്. 

അതേസമയം ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണെതിരെ കേസെടുക്കുന്നതില്‍ കേന്ദ്രം ഇതുവരെ നടപടിയെടുത്തിട്ടില്ല. പരാതി അന്വേഷിക്കാൻ മേൽനോട്ട സമിതിയെ നിയോഗിക്കാമെന്ന് ഉറപ്പ് നൽകി സമരം ഒത്തുതീർപ്പാക്കി. അന്വേഷണം നടക്കുന്ന കാലയളവിൽ ബ്രിജ് ഭൂഷണെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തും.

Follow Us:
Download App:
  • android
  • ios