കണ്ണൂർ എസ്‌പിയായിരുന്ന യതീഷ് ചന്ദ്രയെ കുറച്ച് ദിവസം മുൻപാണ് കെഎപി നാലാം ബറ്റാലിയന്റെ ചുമതല നൽകി നിയമിച്ചത്
തിരുവനന്തപുരം: കെഎപി നാലാം ബറ്റാലിയന്റെ ചുമതലയുള്ള എസ്‌പി യതീഷ് ചന്ദ്രക്ക് കർണാടക കേഡറിലേക്ക് മാറ്റം. ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ മൂന്ന് വർഷത്തേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ അപേക്ഷ നേരത്തെ കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു. യതീഷ് ചന്ദ്രക്ക് സംസ്ഥാന സർവ്വീസ് വിടാനുള്ള ഉത്തരവ് ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര വകുപ്പ് നൽകി. കണ്ണൂർ എസ്‌പിയായിരുന്ന യതീഷ് ചന്ദ്രയെ കുറച്ച് ദിവസം മുൻപാണ് കെഎപി നാലാം ബറ്റാലിയന്റെ ചുമതല നൽകി നിയമിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
