ബെംഗളുരു: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സന്ദര്‍ശിച്ചു. യെദ്യൂരപ്പയ്ക്കൊപ്പം മന്ത്രി കെ എസ് ഈശ്വരപ്പയും ബസവരാജ ബൊമ്മയും സിദ്ദരാമയ്യയെ കണ്ടു. 

ബുധനാഴ്ചയാണ് സിദ്ദരാമയ്യയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകന്‍ യതീന്ദ്ര സിദ്ദരാമയ്യ അറിയിച്ചിരുന്നു. 

'' എന്‍റെ പിതാവിന് ഹൃദയ സംബന്ധമായ അസുഖമാണ്. ഡോ രമേഷ് ആണ് അദ്യം മുതല്‍ അദ്ദേഹത്തെ പരിശോധിക്കുന്നത്. നേരത്തേ സമാനമായ ആഞ്ജിയോപ്ലാസ്റ്റി നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ രക്തയോട്ടം ക്രമമല്ലെന്ന് ഇന്ന്(ബുധാനാഴ്ച) അദ്ദേഹം പറഞ്ഞു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന് ആഞ്ജിയോപ്ലാസ്റ്റി നടത്തി.