ബെംഗളൂരു: പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾക്കെതിരായ സൈന്യത്തിന്റെ ആക്രമണം രാജ്യത്ത് മോദി തരംഗം ഉണ്ടാക്കുമെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബി എസ് യെദ്യൂരപ്പ.അന്തരീക്ഷം ഓരോ ദിവസവും ബിജെപിക്ക് അനുകൂലമാവുകയാണ്. ഇന്ത്യയുടെ തിരിച്ചടി യുവാക്കൾക്കിടയിൽ ബിജെപിക്ക് അനുകൂലമായ വികാരം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇതിന്റെ ഫലം ലോക്സഭാ തെരഞ്ഞെടുപ്പിൽ അറിയാമെന്നും യെദ്യൂരപ്പ പറഞ്ഞു. ഇതുവഴി കർണാടകത്തിൽ 22 സീറ്റ് വരെ ബിജെപി നേടുമെന്നും യെദ്യുരപ്പ അവകാശപ്പെട്ടു.