Asianet News MalayalamAsianet News Malayalam

യോ​ഗ പരിശീലിക്കുന്നവർക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യത വളരെ കുറവ്; കേന്ദ്രമന്ത്രി ശ്രീപദ് നായിക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിൽ രാജ്യത്തും ലോകമെമ്പാടും യോ​ഗ പ്രചരിപ്പിക്കുന്നത് കൊവിഡിനെതിരെയുള്ള പോരാട്ടത്തെ സഹായിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. 
 

Yoga practitioners have less chances of getting  corona virus says bjp leader
Author
Delhi, First Published Jun 21, 2020, 3:27 PM IST

ദില്ലി: യോ​ഗ പരിശീലിക്കുന്നവർക്ക് കൊവിഡ് രോ​ഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് കേന്ദ്ര ആയുഷ്മന്ത്രിയും ബിജെപി നേതാവുമായ ശ്രീപദ് നായിക്. അന്താരാഷ്ട്ര യോ​ഗദിനത്തോട് അനുബന്ധിച്ച് പിടിഐയോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിൽ രാജ്യത്തും ലോകമെമ്പാടും യോ​ഗ പ്രചരിപ്പിക്കുന്നത് കൊവിഡിനെതിരെയുള്ള പോരാട്ടത്തെ സഹായിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. 

മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിൽ ആ​ഗോളതലത്തിൽ യോ​ഗ പ്രചരിപ്പിക്കുന്നത് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന് വളരെയധികം സ​ഹായിച്ചിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്. അതുപോലെ യോ​ഗ അഭ്യസിക്കുന്നവർക്ക് കൊവിഡ് ബാധയ്ക്കുള്ള സാധ്യതയും വളരെ കുറവാണ്. വടക്കൻ ​ഗോവയിലെ പനാജിയ്ക്ക് സമീപം റിബാന്ദറിലുള്ള വീട്ടിൽ വച്ചാണ് ബിജെപി നേതാവ് യോ​ഗ പരിശീലിക്കുന്നത്. യോ​ഗാഭ്യാസം രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ശ്വസന പ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. കൊവിഡ് പോലെയുള്ള മഹാരോ​ഗങ്ങളെ പ്രതിരോധിക്കാനും യോ​ഗയിലൂടെ സാധിക്കുന്നു. ശ്രീപദ് നായിക് പറഞ്ഞു,

കൊവിഡ് വ്യാപനത്തെ തുടർന്ന് യോ​ഗ ദിനത്തിൽ സംഘടിക്കേണ്ടിയിരുന്ന ചടങ്ങ് മാറ്റിവച്ചിരുന്നു. സാമൂഹിക അകലം അത്യാവശ്യമായി പാലിക്കേണ്ട സാഹചര്യമായതിനാലാണ് ചടങ്ങ് മാറ്റിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പകരം എല്ലാവരും വീട്ടിൽ തന്നെ തുടർന്ന് യോ​ഗ ചെയ്യാനും അദ്ദേഹം നിർദ്ദേശിച്ചു. 

Follow Us:
Download App:
  • android
  • ios